വ​യ​റ്റി​ൽ നി​ന്നും പ​ത്തു കി​ലോ​യു​ള്ള മു​ഴ നീ​ക്കം ചെ​യ്തു
Tuesday, March 2, 2021 11:36 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ അ​തി​സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ രോ​ഗി​യു​ടെ വ​യ​റ്റി​ൽ നി​ന്നും 10 കി​ലോ​യു​ള്ള മു​ഴ നീ​ക്കം ചെ​യ്തു.
ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി​നി​യാ​യ 47 വ​യ​സു​കാ​രി​യു​ടെ വ​യ​റ്റി​ൽ നി​ന്നാ​ണ് മു​ഴ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത്. വ​യ​റു​വേ​ദ​ന, കാ​ലു​ക​ളി​ൽ നീ​രു കെ​ട്ട​ൽ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി​ട്ടാ​ണ് രോ​ഗി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഒ​രു വ​ർ​ഷ​ത്തോ​ളം ഒ​രു വൈ​ദ്യ​ന്‍റെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. എം​ആ​ർ​ഐ സ്കാ​ൻ പ​രി​ശോ​ധ​ന​യി​ൽ അ​ണ്ഡാ​ശ​യ കാ​ൻ​സ​ർ ആ​ണെ​ന്ന് ക​ണ്ടു പി​ടി​ക്കു​ക​യും ലാ​പ്പ​റോ​ട്ട​മി ചെ​യ്യ​ണം എ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​ർ. ലാ​പ്പ​റ​ട്ട​മി പ​രി​ശോ​ധ​ന​യി​ൽ മു​ഴ ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ഹി​സ്റ്റ​റ​ക്ട​മി ചി​കി​ത്സ​യി​ലൂ​ടെ മു​ഴ പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. അ​ണ്ഡാ​ശ​യ​ങ്ങ​ളും ഗ​ർ​ഭാ​ശ​യ​വും ലിം​ഫ് നോ​ഡു​ൾ​പ്പെ​ടെ വേ​രോ​ടെ നീ​ക്കം ചെ​യ്തു. പ​ത്തോ​ള​ജി പ​രി​ശോ​ധ​ന​യി​ൽ മു​ഴ കാ​ൻ​സ​റി​ന്റെ പ്രാ​രം​ഭ​ഘ​ട്ടം ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​പി. ബി​ന്ദു, ഡോ. ​എ. സി​മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​യ​കു​മാ​ർ, പി​ജി വി​ദ്യാ​ർ​ഥി​നി ഡോ. ​കൃ​ഷ്ണ എ​ന്നി​വ​രും ശ​സ്ത്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രോ​ഗി ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി വി​ട്ടു.