ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ന​യ​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം
Monday, March 1, 2021 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം 10 ന് ​രാ​വി​ലെ 11 ന് ​തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ക്കും.
വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ രാ​ഷ്ടീ​യ നി​ല​പാ​ട് അ​ന്നു പ്ര​ഖ്യാ​പി​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യി​രു​ന്നു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശ്രീ​വ​ത്സ​ൻ, സു​നി​ൽ ഇ​ര​വി​പു​രം, അ​നി​ൽ നാ​രാ​യ​ണ​ൻ, വ​ക്കം ഗ​ഫൂ​ർ, സു​ലൈ​മാ​ൻ ക​ര​വാ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ ​ശ്രീ​വ​ത്സ​ൻ ചെ​യ​ർ​മാ​നാ​യും അ​നി​ൽ​നാ​രാ​യ​ണ​ൻ സെ​ക്ര​ട്ട​റി​യാ​യും സം​ഘാ​ട​ക സ​മി​തി രൂ​പി​ക​രി​ച്ചു.