ഡോ. ​പി.​എ​സ്. ഷൈ​ജി​ക്ക് ജെ.​ആ​ർ. ജോ​ളി അ​വാ​ർ​ഡ്
Monday, March 1, 2021 11:24 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള ജെ.​ആ​ർ. ജോ​ളി ദേ​ശീ​യ അ​വാ​ർ​ഡ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ഡോ. ​പി.​എ​സ്. ഷൈ​ജി​ക്ക്. ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ ആ​ൻ​ഡ് ഇ​മ്യൂ​ണോ ഹെ​മ​റ്റോ​ള​ജി​യു​ടെ ചെ​ന്നൈ​യി​ൽ ന​ട​ന്ന 45-ാം ദേ​ശീ​യ സ​മ്മേ​ള​ന​മാ​ണ് ഡോ. ​ഷൈ​ജി​യെ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ്റ്റേ​റ്റ് ഹീ​മോ​തെ​റാ​പ്പി സെ​ല്ലി​ലെ അം​ഗ​വും സ്റ്റേ​റ്റ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ പോ​ളി​സി​യു​ടെ ര​ച​യി​താ​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​ണ് ഡോ. ​ഷൈ​ജി.