സി​പി​എമ്മിന്‍റെ ഏ​ഴ് എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്കും
Monday, March 1, 2021 11:24 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം : ര​ണ്ട ു ത​വ​ണ ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ച്ച ബി.​സ​ത്യ​നെ സി​പി​എം ഒ​ഴി​വാ​ക്കും. പ​ക​രം ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന നേ​താ​വും ഒ​രു വ​നി​ത​യു​മാ​ണു പ​രി​ഗ​ണ​ന​യി​ൽ. മ​റ്റു ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും നി​ല​വി​ലെ എം​എ​ൽ​എ​മാ​രെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ധാ​ര​ണ​യാ​യി. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ലം സി​പി​എം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു പാ​ർ​ട്ടി​യി​ൽ ത​ന്നെ ആ​വ​ശ്യ​മു​യ​ർ​ന്നെ​ങ്കി​ലും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ത​ന്നെ സീ​റ്റു ന​ൽ​കാ​നാ​ണു സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
ബി​ജെ​പി​യു​ടെ ഏ​ക സി​റ്റിം​ഗ് മ​ണ്ഡ​ല​മാ​യ നേ​മ​ത്ത് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​ശി​വ​ൻ​കു​ട്ടി സ്ഥാ​നാ​ർ​ഥി​യാ​കും. വ​ർ​ക്ക​ല​യി​ൽ വി.​ജോ​യി​യും വാ​മാ​ന​പു​ര​ത്ത് ഡി.​കെ.​മു​ര​ളി​യും വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വി.​കെ.​പ്ര​ശാ​ന്തും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ.​ആ​ൻ​സ​ല​നും പാ​റ​ശാ​ല​യി​ൽ സി.​കെ.​ഹ​രീ​ന്ദ്ര​നും ക​ഴ​ക്കൂ​ട്ട​ത്ത് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും കാ​ട്ടാ​ക്ക​ട​യി​ൽ ഐ.​ബി.​സ​തീ​ഷും മ​ത്സ​രി​ക്കും. ഇ​വ​ർ ഏ​ഴു​പേ​രും മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​നൗ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചി​റ​യി​ൻ​കീ​ഴും, നെ​ടു​മ​ങ്ങാ​ടും സി​പി​ഐ​യു​ടെ മ​ണ്ഡ​ല​ങ്ങ​ളാ​ണ്. തി​രു​വ​ന​ന്ത​പു​രം, അ​രു​വി​ക്ക​ര, കോ​വ​ളം മ​ണ്ഡ​ല​ങ്ങ​ളാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്. സി​പി​എം ജി​ല്ലാ നേ​തൃ​ത്വം നാ​ളെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു ന​ൽ​കാ​നാ​ണു സാ​ധ്യ​ത. ചി​റ​യി​ൻ​കീ​ഴി​ൽ വി.​ശ​ശി​യും നെ​ടു​മ​ങ്ങാ​ട് പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​ആ​ർ.​അ​നി​ലും സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളാ​കും.