സം​സ്ഥാ​ന ജൂ​ണി​യ​ർ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പ് : മലപ്പുറം ജേതാക്കൾ
Monday, March 1, 2021 11:24 PM IST
ആ​റ്റി​ങ്ങ​ൽ: കേ​ര​ള സ്റ്റേ​റ്റ് വു​ഷു അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ​ത്തൊ​മ്പാ​മ​ത് സം​സ്ഥാ​ന ജൂ​ണി​യ​ർ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​റ്റി​ങ്ങ​ൽ ശ്രീ​പാ​ദം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി. ച​ട​ങ്ങ് കേ​ര​ള ഒ​ളിം​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​മ​ത്സ​ര​ത്തി​ൽ 155 പോ​യി​ന്‍റ നേ​ടി മ​ല​പ്പു​റം ജി​ല്ല ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി. 129 പോ​യി​ന്‍റെ നേ​ടി കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​വും 43 പോ​യി​ന്‍റ് നേ​ടി എ​റ​ണാ​കു​ളം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ത​മാ​ക്കി.
വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തി​യ ഇ​രു​നൂ​റി​ല​തി​കം മ​ത്സ​രാ​ർ​ഥി​ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ളാ​യ​വ​ർ പ​ത്ത് മു​ത​ൽ പ​തി​ന്നാ​റ് വ​രെ ഹ​രി​യാ​ന​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​ണി​യ​ർ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​യ്ക്കും. ജൂ​ണി​യ​ർ, യൂ​ത്ത് വി​ഭാ​ഗ​ത്തി​ൽ പു​രു​ഷ,വ​നി​താ മ​ത്സ​ര​മാ​ണ് ന​ട​ത്തി​ത്. ട്രോ​ഫി​യും മെ​ഡ​ലു​ക​ളും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ വി​ജ​യി​ക​ർ​ക്ക് കൈ​മാ​റി. ടെ​ക്നി​ക​ൽ ഡ​യ​റ​ക്ട​ർ സി.​പി. ആ​രി​ഫ് പാ​ലാ​ഴി, എ.​പി.​ഉ​ദ​യ​ൻ, കെ.​ബൈ​ജു, ടി.​കെ. ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.