ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Monday, March 1, 2021 11:14 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​യാ​യ യു​വ​തി മ​രി​ച്ചു. ഭ​ർ​ത്താ​വും, അ​ഞ്ച് മാ​സ​മാ​യ കു​ട്ടി​യും പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ. അ​ട​യ​മ​ൺ ക​രി​ക്ക​ക​ത്ത് വീ​ട്ടി​ൽ കാ​വേ​രി (24)ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ര​ജി​ത്ത് (24), അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള മ​ക​ൻ കെ​വി​ൻ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പാ​പ്പാ​ല പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ കാ​ർ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ കാ​വേ​രി ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.