നെ​യ്യാ​റ്റി​ന്‍​ക​ര ഉ​ണ്ണി​ക്ക​ണ്ണ​ന്‍ പു​ര​സ്കാ​രം: ക​ഥ​ക​ളി ക​ലാ​കാ​ര​ന്‍ ക​ലാ​മ​ണ്ഡ​ലം രാ​മ​കൃ​ഷ്ണ​ന്
Monday, March 1, 2021 12:22 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഏ​ര്‍​പ്പെ​ടു​ത്തി​യ നെ​യ്യാ​റ്റി​ന്‍​ക​ര ഉ​ണ്ണി​ക്ക​ണ്ണ​ന്‍ പു​ര​സ്കാ​രം ക​ഥ​ക​ളി ക​ലാ​കാ​ര​ന്‍ ക​ലാ​മ​ണ്ഡ​ലം രാ​മ​കൃ​ഷ്ണ​ന് സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍.​എ​ല്‍. വി. ​കോ​ള​ജി​ലെ ക​ഥ​ക​ളി വേ​ഷം അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന് ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി പു​ര​സ്കാ​രം, കേ​ര​ള ക​ലാ​മ​ണ്ഡ​ലം പു​ര​സ്കാ​രം, രം​ഗ​ശ്രീ പു​ര​സ്കാ​രം എ​ന്നി​ങ്ങ​നെ അ​നേ​കം ബ​ഹു​മ​തി​ക​ളും നേ​ടി​യി​ട്ടു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് 17 ന് ​ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ പു​ര​സ്കാ​രം ക​ലാ​മ​ണ്ഡ​ലം രാ​മ​കൃ​ഷ്ണ​ന് സ​മ്മാ​നി​ക്കും.