ഓയിൽപാം ഏരൂർ എസ്റ്റേറ്റിൽ തീപിടിത്തം
Monday, March 1, 2021 12:19 AM IST
അ​ഞ്ച​ല്‍: ഓ​യി​ൽ​പാം ഇ​ന്ത്യ ലി​മി​റ്റ​ഡ് ഓ​യി​ൽ​പാം ഏ​രൂ​ർ എ​സ്റ്റേ​റ്റി​ൽ തീ​പി​ടു​ത്തം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഓ​യി​ൽ പാം ​കൊ​ച്ചു​കു​ളം ലേ​ബ​ർ കോ​ർ​ട്ടേ​ഴ്സി​ന് സ​മീ​പ​ത്താ​യി ആ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രും ജീ​വ​ന​ക്കാ​രി​ല്‍ ചി​ല​രും ചേ​ര്‍​ന്ന് തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി.
പു​ന​ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് മ​ണി​ക്കൂ​റു​ക​ള്‍ ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.വേ​ന​ല്‍ ക​ട​ത്ത​തും എ​ണ്ണ​പ്പ​ന​ക​ള്‍​ക്കി​ട​യി​ലെ അ​ടി​ക്കാ​ടു​ക​ള്‍ വ​ള​ര്‍​ന്ന​തു​മാ​ണ് തീ ​പി​ടി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.
വേ​ന​ല്‍ ക​ടു​ക്കു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ല്‍ തീ ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെന്നും ക​ന​ത്ത ജാ​ഗ്ര​ത​യും മു​ന്‍​ക​രു​ത​ലും സ്വീ​ക​രി​ക്ക​ണം എ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.