പ്ല​സ്‌വ​ൺ വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ചു
Monday, March 1, 2021 12:19 AM IST
പോ​ത്ത​ൻ​കോ​ട്: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ണ്ടൂ​ർ​ക്കോ​ണം ച​ന്ത​വി​ള ഉ​ദി​യ​റ​മൂ​ല ശ്രീ​കു​മാ​ർ ആ​ശാ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ർ​ച്ച(16)​യെ​യാ​ണ് തൃ​ജോ​തി​പു​രം കു​ള​ത്തി​ൽമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11ന് ​കു​ളി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ളാ​ണ് മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ന് വീ​ട്ടി​ലു​ള്ള​വ​ർ പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ൽ​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മെ​ഡി​ക്ക​ൽ കോ​ള​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ർ​ച്ച.

അ​നു​മോ​ദി​ച്ചു

കാ​ട്ടാ​ക്ക​ട: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എം​എ​സ്‌​സി (ഇ​ല​ക്ട്രോ​ണി​ക്) പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ യു. ​കെ. ഹ൪​ഷ​യെ മു​ഴു​വ​ൻ​കോ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. കാ​ട്ടാ​ക്ക​ട അ​നി​ൽ, അ​ജ​യ​കു​മാ൪, അ​ശോ​ക​കു​മാ​ർ, അ​ഭി​ലാ​ഷ്, വി​ജ​യ​കു​മാ​ർ, പ്ര​മോ​ദ്, വി​നോ​ദ്, പ്രം​ജി​ത്ത്, നി​ഖി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ൪ പ​ങ്കെ​ടു​ത്തു.