ശി​വ​രാ​ത്രിഉത്സ​വം മാ​ർ​ച്ച് ര​ണ്ടു​മു​ത​ൽ
Saturday, February 27, 2021 11:21 PM IST
വെ​ള്ള​റ​ട: ശ്രീ​നാ​രാ​യ​ണ ഗു​രു അ​രു​വി​പ്പു​റ​ത്ത് ന​ട​ത്തി​യ ശി​വ പ്ര​തി​ഷ്ട​യു​ടെ 133 -ാമ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​നും ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​നും മാ​ര്‍​ച്ച് ര​ണ്ടി​ന് കൊ​ടി​യേ​റി12 ന് ​ആ​റാ​ട്ടോ​ടു​കൂ​ടി സ​മാ​പി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് അ​ഖ​ണ്ഡ ശാ​ന്തി ഹോ​മം, മ​ഹാ​മൃ​ത്യു​ഞ്ജ​യ ഹോ​മം, ആ​യി​രംകു​ടം അ​ഭി​ഷേ​കം എ​ന്നീ ക​ര്‍​മ്മ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് ശി​വ​ഗി​രി ശ്രീ​നാ​രാ​യ​ണ ധ​ര്‍​മ​സം​ഘം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും അ​രു​വി​പ്പു​റം മ​ഠം സെ​ക്ര​ട്ട​റി​യു​മാ​യ സ്വാ​മി സാ​ന്ദ്രാ​ന​ന്ദ അ​റി​യി​ച്ചു. ഗു​രു അ​രു​ള്‍ പ്ര​കാ​രം ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ലെ പൂ​ജ​ക​ള്‍ ന​ട​ത്തു​ന്ന​ത് ഒ​ന്നാം ഉ​ത്സ​വം പു​ലി​വാ​തി​ല്‍​ക്ക​ല്‍ ശ്രീ ​യോ​ഗീ​ശ്വ​ര ക്ഷേ​ത്രം ട്ര​സ്റ്റ്, ര​ണ്ടാം ഉ​ത്സ​വം ദേ​വ​മം​ഗ​ലം വീ​ട്ടു​കാ​ര്‍, മൂ​ന്നാം ഉ​ത്സ​വം ഒ​ടു​ക്ക​ത്ത് കു​ടും​ബ​ക്കാ​ര്‍, നാ​ലാം ഉ​ത്സ​വം മ​ട​ത്ത്‌​വി​ളാ​കം കു​ടും​ബ​ക്കാ​ര്‍, അ​ഞ്ചാം ഉ​ത്സ​വം കൃ​ഷ്ണ​വി​ലാ​സം അം​ബി ബി​ല്‍​ഡിം​ഗ് നെ​യ്യാ​റ്റി​ന്‍​ക​ര, ആ​റാം ഉ​ത്സ​വം പേ​ട്ട മാ​തു കു​ടും​ബ​ക്കാ​ര്‍, ഏ​ഴാം ഉ​ത്സ​വം ക​രും​കു​ളം അ​ടു​മ്പി​ല്‍ കു​ടും​ബ​ക്കാ​ര്‍ , എ​ട്ടാം ഉ​ത്സ​വം ബാ​ല​രാ​മ​പു​രം എ​സ്എ​ന്‍​ഡി​പി ശാ​ഖാ, ഒ​ന്പ​താം ഉ​ത്സ​വം തു​ണ്ടു​വി​ള കു​ടും​ബ സ​മി​തി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് എ​ന്നി​വ​രു​ടെ സം​ഭാ​വ​ന​യും പ​ത്താം ഉ​ത്സ​വം അ​രു​വി​പ്പു​റം മ​ഠ​വു​മാ​ണ് ന​ട​ത്തു​ന്ന​ത്.