പൈ​തൃ​ക, സാ​ംസ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി" മെ​ട്രോ ടു ​റി​ട്രോ' യാ​ത്ര ന​ട​ത്തി
Saturday, February 27, 2021 11:21 PM IST
വി​ഴി​ഞ്ഞം : തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ പൈ​തൃ​ക, സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സി​ൽ ന​ട​ത്തി​യ " മെ​ട്രോ ടു ​റി​ട്രോ ' യാ​ത്ര കൗ​തു​കം പ​ക​ർ​ന്നു.

ക​വ​ടി​യാ​റി​ൽ നി​ന്ന് തു​ട​ങ്ങി വെ​ള്ള​യ​മ്പ​ലം, ക​ന​ക​ക്കു​ന്ന് പാ​ല​സ് ,പ​ബ്ലി​ക് ഒാ​ഫീ​സ്, എ​ൽ​എം​എ​സ്, പ​ബ്ലി​ക് ലൈ​ബ്ര​റി,സ്കൂ​ൾ​ഓ​ഫ് ആ​ർ​ട്സ്, സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച്, പാ​ള​യം മോ​സ്ക്, സെ​ക്ര​ട്ടേ​റി​യ​റ്റ് ,പു​ളി​മു​ട് , ആ​യു​ർ​വേ​ദ കോ​ള​ജ്, ഓ​വ​ർ ബ്രി​ഡ്ജ് ,പ​ഴ​വ​ങ്ങാ​ടി ,കി​ഴ​ക്കേ​കോ​ട്ട​എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ടൂ​റി​സം കേ​ന്ദ്ര​മാ​യ കോ​വ​ള​ത്ത് സ​മാ​പി​ച്ചു.​ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്ര പ​ഴ​മ​യി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കൈ​പി​ടി​ച്ച് ന​ട​ത്തി​യ യാ​ത്ര ഗൗ​രി​പാ​ർ​വ​തി ബാ​യി ഫ്ലാ​ഗ് ഓ​ഫ്ചെ​യ്തു.​അ​ന്ത​ർ ദേ​ശീ​യ ത​ല​ത്തി​ൽ​പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്കാ​ൾ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ക്ല​ബ് ടൂ​റി​സം വ​കു​പ്പു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ്ക്ക് ക്ല​ബ് പ്ര​സി​ഡ​ന്‍റ് രാ​ജ​ഗോ​പാ​ൽ അ​യ്യ​ർ നേ​തൃ​ത്വം ന​ൽ​കി. യാ​ത്ര​ക്ക് കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ബി​ജു​പ്ര​ഭാ​ക​ർ,ച​രി​ത്ര​കാ​ര​ൻ ഡോ.​ശ​ശി​ഭൂ​ഷ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.