പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം
Saturday, February 27, 2021 11:21 PM IST
വെ​ള്ള​റ​ട: സ​ദാ​ചാ​ര ആ​ക്ര​മ​ണ​ത്തി​ൽ മ​നം​നൊ​ന്ത് വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് ത​യാ​റാ​വു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം. കു​ന്ന​ത്തു​കാ​ല്‍ ന​രി​യൂ​ര്‍ ക​രു​ണാ​ല​യ​ത്തി​ല്‍ അ​ക്ഷ​ര​യാ​ണ് (36) ര​ണ്ടാ​ഴ്ച മു​മ്പ് തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​വ​ര്‍ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ഫൈ​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ലെ ഉ​ട​മ ക​ടം കൊ​ടു​ത്ത പ​ണം മ​ട​ക്കി വാ​ങ്ങാ​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ സ​മീ​പ​വാ​സി​ക​ളാ​യ ‌നാ​ലം​ഗ​സം​ഘം ത​ട​ഞ്ഞു​വ​ക്കു​ക​യും വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​ക്ഷ​ര വീ​ടി​നു​ള്ളി​ല്‍ കൈ​ത്ത​ണ്ട മു​റി​ച്ച് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. നാ​ലം​ഗ സം​ഘം ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.​പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.