വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​നം: അ​വ​ലോ​ക​ന​ യോ​ഗം ചേ​ർ​ന്നു
Saturday, February 27, 2021 11:21 PM IST
പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​ന​ര​ധി​വാ​സ പാ​ക്കേ​ജ്, സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണ് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന​ത്. ജം​ഗ്ഷ​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ ബ​സ് ബേ ​നി​ർ​മാ​ണം, പാ​ർ​ക്കിം​ഗ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടാ​തെ ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക ല​ഭി​ക്കു​ന്ന​തി​ന് കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജം​ഗ്ഷ​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തി മാ​ർ​ച്ച് പ​കു​തി​ക്ക് മു​മ്പ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ട്രി​ഡ സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ൻ, കി​ഫ്ബി സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ശ്രീ​ജ, സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന ഏ​ജ​ൻ​സി​ പ്ര​തി​നി​ധി സാ​ജു ഇ​ട്ടി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.