ഭ​ക്തി നി​ർ​ഭ​ര​മാ​യി ക്ഷേ​ത്രാ​ങ്ക​ണം: തി​ര​ക്കൊ​ഴി​ഞ്ഞ് ക്ഷേത്ര പരിസരവും റോ​ഡു​ക​ളും
Saturday, February 27, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: പ​തി​വ് തി​ര​ക്കൊ​ഴി​ഞ്ഞ് ആ​റ്റു​കാ​ൽ ക്ഷേ​ത്രാ​ങ്ക​ണ​വും ആ​റ്റു​കാ​ലേ​ക്കു​ള്ള റോ​ഡു​ക​ളും. ന​ഗ​ര​വും റോ​ഡു​ക​ളും ഇ​ന്ന​ലെ സാ​ധാ​ര​ണ​പോ​ലു​ള്ള സ്ഥി​തി​യി​ലാ​യി​രു​ന്നു.​അ​തേ​സ​മ​യം ക്ഷേ​ത്ര​വും പ​രി​സ​ര​വും ഭ​ക്തി​നി​ർ​ഭ​ര​മാ​യി​രു​ന്നു.

പൊ​ങ്കാ​ല ദി​വ​സ​ത്തെ പ​തി​വ് തി​ര​ക്ക് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ഉ​ണ്ടാ​യി​ല്ല. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​വ​ർ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ച്ച​ഭാ​ഷി​ണി​വ​ഴി ഒ​ഴു​കി​യെ​ത്തി​ക്കൊ​ണ്ടി​രു​ന്നു. പ​ണ്ടാ​ര അ​ടു​പ്പി​നു ചു​റ്റു​മു​ള്ള ഇ​ത്തി​രി​പ്പോ​ന്ന സ്ഥ​ല​ത്ത് വി​ഐ​പി​ക​ൾ​ക്കാ​യി വേ​ർ​തി​രി​ച്ച ഇ​ട​ത്തു​മാ​ത്രം പ​തി​വു തി​ക്കി​ത്തി​ര​ക്കു​ണ്ടാ​യി. ഇ​വി​ടേ​ക്ക് വി​ഐ​പി​മാ​രും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും നി​ര​ന്നു. ഭ​ക്ത​രെ ബാ​രി​ക്കേ​ഡ് കെ​ട്ടി മാ​റ്റി നി​ർ​ത്തി​യി​രു​ന്നു. തൊ​ഴാ​നെ​ത്തി​യ​വ​രെ അ​ക​ലം പാ​ലി​ച്ച് ഒ​രു​വ​ഴി​ക്കും താ​ല​പ്പൊ​ലി​ക്കാ​രെ പാ​ട്ടു​പു​ര​ക്കു വ​ല​തു​വ​ശ​ത്തു​കൂ​ടെ​യും ക​ട​ത്തി​വി​ട്ടു.

പു​ണ്യാ​ഹം ത​ളി​ച്ചു​ക​ഴി​ഞ്ഞ​തോ​ടെ പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ​പ​ക​രാ​നു​ള്ള സ​മ​യ​മാ​യി. പ​ണ്ടാ​ര അ​ടു​പ്പി​നു സ​മീ​പം വ​ലി​യ സ്ക്രീ​നി​ൽ ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു. പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ ​പ​ക​ർ​ന്ന ദൃ​ശ്യം സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ​തോ​ടെ ചെ​ണ്ട​മേ​ള​വും വെ​ടി​ക്കെ​ട്ടും ഉ​യ​ർ​ന്നു. വാ​യ്ക്കു​ര​വ​ക​ളും പ്രാ​ർ​ത്ഥ​ന​ക​ളു​മാ​യി അ​ന്ത​രീ​ക്ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യി.

ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലെ​ത്തി​യ​വ​ർ പ​തി​വു തി​ക്കി​ത്തി​ര​ക്കി​ല്ലാ​തെ ദ​ർ​ശ​നം ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി.​വൈ​കു​ന്നേ​രം നി​വേ​ദ്യം ക​ഴി​യു​ന്ന​തു​വ​രെ ക്ഷേ​ത്ര ന​ട അ​ട​ച്ചി​ല്ല. രാ​ത്രി ഏ​ഴി​ന് ചൂ​ര​ൽ​കു​ത്തി​നു​ശേ​ഷം പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ള​ത്തി​ലും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. കു​റ​ച്ചു​പേ​ർ മാ​ത്രം എ​ഴു​ന്ന​ള്ള​ത്തി​ൽ പ​ങ്കെ​ടു​ത്തു. പാ​ന്പാ​ടി രാ​ജ​ൻ ദേ​വി​യു​ടെ തി​ട​ന്പേ​റ്റി. പ​ഞ്ച​വാ​ദ്യ​വും സാ​യു​ധ പോ​ലീ​സും അ​ക​ന്പ​ടി​യാ​യി. ത​ട്ട​നി​വേ​ദ്യം, പ​റ​യെ​ടു​ക്ക​ൽ എ​ന്നി​വ ഒ​ഴി​വാ​ക്കി​യി​രു​ന്ന​തി​നാ​ൽ മു​ട​ക്ക​യാ​ത്ര വേ​ഗ​ത്തി​ലാ​യി. മ​ണ​ക്കാ​ട് ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു ആ​റാ​ട്ട്. ആ​റ്റു​കാ​ൽ ഭ​ഗ​വ​തി​ക്ക് മ​ട​ങ്ങേ​ണ്ട​തി​നാ​ൽ ആ​റാ​ട്ട് വൈ​കി​യാ​ണ് ന​ട​ത്തി​യ​ത്.

ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും സു​ര​ക്ഷ​ക്കാ​യി വ​ൻ​തോ​തി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ്, അ​ഗ്നി​ശ​മ​ന എ​ന്നി​വ​യു​ടേ​യും കോ​ർ​പ്പ​റേ​ഷ​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സേ​വ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ പോ​ലീ​സ് വ​ലി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യി​രു​ന്ന​ത്. പാ​ത​യോ​ര​ത്ത് ക​ലം ക​ച്ച​വ​ടം ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന​ത് ഒ​ഴി​ക്കാ​ൻ ഇ​ട​പെ​ട്ടു. ഇ​ന്ന​ലെ റോ​ഡ​രി​കി​ൽ പൊ​ങ്കാ​ല ഇ​ടാ​നെ​ത്തി​യ​വ​രെ ബ​ന്ധു​ക്ക​ളു​ടെ​യോ മ​റ്റോ വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.