കു​രി​ശ​ടി​മു​ക്ക് സെ​ന്‍റ് തോ​മ​സ് ബ​ഥ​നി സ്കൂ​ളി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം
Saturday, February 27, 2021 11:19 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: കു​ള​ത്താ​മ​ൽ കു​രി​ശ​ടി​മു​ക്ക് സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ന്‍റെ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ഉ​ത്ത​ര​വ് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ യോ​ഗം കെ.​ആ​ൻ​സ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മൈ​ക്കി​ൾ എ​സ്ഐ​സി​യ്ക്ക് കൈ​മാ​റി. യോ​ഗ​ത്തി​ൽ പാ​റ​ശാ​ല രൂ​പ​താ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഫാ. ​ഷീ​ൻ ത​ങ്കാ​ല​യം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ രാ​ജ്മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ന്ന​ത്തു​കാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ​സ്. ബി​നു, പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് അം​ഗം കെ.​വി.​പ​ദ്മ​കു​മാ​ർ, കു​ന്ന​ത്തു​കാ​ൽ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ പു​ന്നാ​റ, എം​എ​സി​എം​എ​സ് സ്റ്റേ​റ്റ് ക​ണ്‍​വീ​ന​ർ ജോ​സി​ജോ​ർ​ജ്, കു​ള​ത്താ​മ​ൽ വാ​ർ​ഡ് അം​ഗം എ​സ്.​പ​ദ്മ​കു​മാ​രി, പെ​രു​ന്പോ​ട്ടു​കോ​ണം വാ​ർ​ഡ് അം​ഗം കൊ​ല്ല​യി​ൽ രാ​ജ​ൻ, മാ​ങ്കോ​ട്ടു​കോ​ണം വാ​ർ​ഡ് അം​ഗം എ​ൻ.​എ​സ്.​പ്രി​യ, മ​ല​യി​ൽ​ക്ക​ട വാ​ർ​ഡ് അം​ഗം ജി.​എ​സ്.​ബി​നു, വ​ട​ക​ര വാ​ർ​ഡ് അം​ഗം മ​ഞ്ജു​ഷ ജ​യ​ൻ, പെ​രു​ങ്ക​ട​വി​ള മു​ൻ ബ്ലോ​ക്ക് അം​ഗം സി.​ബേ​ബി, കു​ള​ത്താ​മ​ൽ മു​ൻ വാ​ർ​ഡ് അം​ഗം സു​നി​ൽ​കു​മാ​ർ, എം​എ​സി​എം​എ​സ് തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ അ​ജ​യ് എ​സ്ഐ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.