വി​ല​ക്ക് ലം​ഘ​നം : 69 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി
Saturday, February 27, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 69 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 27 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 37 പേ​രി​ൽ നി​ന്നും 18,500 രൂ​പ പി​ഴ ഈ​ടാ​ക്കി.

കൂ​ടാ​തെ മാ​ർ​ഗ നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും കോ​വി​ഡ് സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത ര​ണ്ടു ക​ട​ക​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.