വ​ധ​ശ്ര​മം: നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, February 27, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം : വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച നാ​ലം​ഗ​സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ങ്ങാ​നൂ​ർ ചാ​വ​ടി​ന​ട​യി​ലെ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​തി​യ​ന്നൂ​ർ പെ​രി​യ​ണം​കോ​ട് പ്ലാ​വി​ള ബി​ജു ഭ​വ​നി​ൽ വി​നീ​ത് (29), പെ​രി​യ​ണം​കോ​ട് പ്ലാ​വി​ള വീ​ട്ടി​ൽ കു​മാ​ർ (36), പെ​രി​യ​ണം​കോ​ട് പ്ലാ​വി​ള ഗീ​ത ഭ​വ​നി​ൽ ദീ​പു (28), പെ​രി​യ​ണം​കോ​ട് ബി​ജു ഭ​വ​നി​ൽ ബി​ജു (28) എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 19ന് ‌​ചാ​വ​ടി​ന​ട ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ടൂ​വീ​ല​ർ വ​ർ​ക്ക്ഷോ​പ്പി​ൽ വി​നീ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ക്കി​ൽ എ​ത്തി​യ നാ​ലം​ഗ​സം​ഘം അ​തി​ക്ര​മി​ച്ച് ക​ട​ന്ന് സു​നി​ലി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. വ​ർ​ക്ക്ഷോ​പ്പി​ൽ ന​ൽ​കി​യി​രു​ന്ന വി​നീ​തി​ന്‍റെ മോ​ട്ടോ​ർ സൈ​ക്കി​ൾ സ​മ​യ​ത്ത് പ​ണി ചെ​യ്ത് കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ​ക്കു​റി​ച്ച് ഫോ​ർ​ട്ട് അ​സി.​ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ ജി.​ര​മേ​ശ്, എ​സ്ഐ​മാ​രാ​യ ബാ​ല​കൃ​ഷ്ണ​ൻ ആ​ചാ​രി, ജ​യ​കു​മാ​ർ, സി​പി​ഒ ഗോ​പു, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.