ഗ്രൗ​ണ്ടു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 27, 2021 11:19 PM IST
നെ​ടു​മ​ങ്ങാ​ട് : ജി.​വി.​രാ​ജ സ്പോ​ര്‍​ട്സ് സ്കൂ​ളി​ല്‍ നി​ര്‍​മി​ച്ച ക​ളി​ക്ക​ള​ങ്ങ​ള്‍ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

13കോ​ടി രൂ​പ ചെ​ല​വി​ട്ട് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ക​ളി​ക്ക​ള​ങ്ങ​ൾ നി​ർ​മി​ച്ച​ത്. സി​ന്ത​റ്റി​ക് ഫു​ട്ബോ​ള്‍ ട​ര്‍​ഫ്, സി​ന്ത​റ്റി​ക്ക് ഹോ​ക്കി സ്റ്റേ​ഡി​യം, ര​ണ്ട് സി​ന്ത​റ്റി​ക് വോ​ളി​ബോ​ള്‍ കോ​ര്‍​ട്ടു​ക​ള്‍, മ​ണ്‍ വോ​ളി​ബോ​ള്‍ കോ​ര്‍​ട്ട് എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.
ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വെ​ള്ള​നാ​ട് ശ​ശി, ക​ര​കൗ​ശ​ല​വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​അ​മ്പി​ളി, ബ്ലോ​ക്കം​ഗം വി​ജ​യ​ന്‍​നാ​യ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു, പ്രി​ന്‍​സി​പ്പ​ല്‍ മു​രു​ക​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.