ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു
Saturday, February 27, 2021 2:16 AM IST
നേ​മം : ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ കാ​റി​ടി​ച്ച് മ​രി​ച്ചു. പ്രാ​വ​ച്ച​ന്പ​ലം ഇ​ട​യ്ക്കോ​ട് ജ​യ​ഭ​വ​നി​ൽ ടി.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ (59) ആ​ണ് മ​രി​ച്ച​ത്.​വ്യാ​ഴാ​ഴ്ച രാ​ത്രി കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തെ സി​ഗ്ന​ൽ പോ​യി​ന്‍റി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മേ​ലാം​കോ​ട് താ​മ​സി​ക്കു​ന്ന കൂ​ട്ടു​കാ​ര​നെ ക​ണ്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. വേ​ണു​ഗോ​പാ​ല​ൻ നാ​യ​രെ പാ​പ്പ​നം​കോ​ട് ഭാ​ഗ​ത്ത് നി​ന്നും വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വേ​ണു​ഗോ​പാ​ല​ൻ നാ​യ​രെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. ഇ​ട​യ്ക്കോ​ട് എ​ൻഎ​സ്​എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ​യും മൂ​ക്കു​ന്നി​മ​ല സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ:​ജ​യ​ശ്രീ. മ​ക്ക​ൾ : ശ​ര​ത് ലാ​ൽ, ന​ന്ദ​ഗോ​പാ​ൽ.