പ്ലാ​സ്റ്റി​ക്ക് നി​യ​ന്ത്ര​ണം വെ​ള്ള​ത്തെ​യും പ്ര​കൃ​തി​യെ​യും സം​ര​ക്ഷി​ക്കാ​ൻ : മന്ത്രി കെ.രാജു
Friday, February 26, 2021 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ പ്ലാ​സ്റ്റി​ക് വി​മു​ക്ത സം​സ്ഥാ​ന​മാ​ക്കി മാ​റ്റി ഭൂ​മി​യെ​യും വെ​ള്ള​ത്തെ​യും പ്ര​കൃ​തി​യെ​യും സം​ര​ക്ഷി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് മ​ന്ത്രി കെ.​രാ​ജു. ക​ർ​ണാ​ട​കം ആ​സ്ഥാ​ന​മാ​യി പ്ര​തി​വ​ർ​ഷം 56000 ട​ണ്‍ പേ​പ്പ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ന്പ​നി​യാ​യ വെ​സ്റ്റ്കോ​സ്റ്റ് ക​ന്പി​നി ജൈ​വ കോ​ട്ടിം​ഗ് അ​ട​ങ്ങി​യ വെ​സ്റ്റ്കോ​സ്റ്റ് പ്രൈം ​സൂ​പ്പ​ർ ഗ്രീ​ൻ എ​ന്ന പേ​പ്പ​ർ ക​പ്പ് കേ​ര​ള മാ​ർ​ക്ക​റ്റി​ൽ ഇ​റ​ക്കു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം മ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി .കേ​ര​ള പേ​പ്പ​ർ വ്യ​വ​സാ​യം വ​ലി​യ കേ​ര​ള പേ​പ്പ​ർ ക​പ്പ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് എ​ന്നി​വ​ർ മു​ൻ​കൈ എ​ടു​ത്താ​ണ് പ്ര​കൃ​തി​ദ​ത്ത ഉ​ത്പ​ന്നം ഇ​റ​ക്കു​ന്ന​ത്.​പ​രി​പാ​ടി​യി​ൽ വി​വേ​ക്, മാ​ലു, സു​രേ​ഷ് കെ. ​ശു​ക്ല, തി​ല​ക​ർ, വി​കാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.