ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 26, 2021 11:59 PM IST
പാ​ലോ​ട് : വി​നോ​ദ മേ​ഖ​ല​യെ വൈ​ഞ്ജാ​നി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ച്ച് ന​ട​പ്പാ​ക്കു​ന്ന ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്ക് പാ​ലോ​ട് ട്രോ​പ്പി​ക്ക​ൽ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ തു​ട​ക്ക​മാ​യി.​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ദ്ധ​തി​യും ന​വീ​ക​രി​ച്ച അ​തി​ഥി​മ​ന്ദി​ര​വും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​നി​ലെ ക്യൂ ​ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ന്‍റെ മാ​തൃ​ക​യി​ൽ സ​സ്യ സം​ര​ക്ഷ​ണ​വും വി​നോ​ദ സ​ഞ്ചാ​ര​വും പ്ര​കൃ​തി പ​രി​പാ​ല​ന അ​വ​ബോ​ധ പ​രി​പാ​ടി​ക​ളും സ​മാ​ന്ത​ര രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും നി​ല​വി​ലെ സ​സ്യോ​ദ്യാ​നം കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​വും ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല നി​ർ​മി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ഡി.​കെ. മു​ര​ളി എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. ടൂ​റി​സം ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​തേ​ജ , വി.​സി. അ​ശോ​ക​ൻ, വി​പി​ൻ ഓ​സ്റ്റി​ൻ, ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ആ.​ർ പ്ര​കാ​ശ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​പി. സു​ധീ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.