ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന: അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി
Friday, February 26, 2021 11:59 PM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​ടി​ക്ക​ടി​യു​ള്ള പെ​ട്രോ​ൾ ഡീ​സ​ൽ പാ​ച​ക വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രെ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി.​കി​ളി​മാ​നൂ​ർ ഏ​രി​യാ പ​രി​ധി​യി​ൽ 125 കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​രം ന​ട​ത്തി. പ​ള്ളി​ക്ക​ൽ മൂ​ത​ല​യി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം മ​ട​വൂ​ർ അ​നി​ൽ നേ​തൃ​ത്വം ന​ൽ​കി.
പ​ള്ളി​ക്ക​ലി​ൽ ഏ​രി​യാ​ക​മ്മി​റ്റി​യം​ഗം എം.​എ. റ​ഹിം, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ജീ​ബ് ഹാ​ഷിം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഹ​സീ​ന, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ടി. ​ബേ​ബി​സു​ധ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കി​ളി​മാ​നൂ​ർ ടൗ​ണി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ച​ന്ദ്ര​ൻ, ഏ​രി​യാ ക​മ്മി​റ്റി​യം​ഗം എം. ​ഷാ​ജ​ഹാ​ൻ, എ​സ്. ര​ഘു​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ട​യ​മ​ണി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ, ഇ. ​ഷാ​ജ​ഹാ​ൻ, എ​സ്. പ്ര​ദീ​പ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​ഗ​രൂ​രി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സ്മി​ത, എം. ​ഷി​ബു, എ​സ്. നോ​വ​ൽ​രാ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. കൊ​ടു​വ​ഴ​ന്നൂ​രി​ൽ ടി ​എ​ൻ വി​ജ​യ​ൻ, ഡി ​ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.