ന​ഗ​ര​സ​ഭാം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി
Friday, February 26, 2021 11:59 PM IST
ശ്രീ​കാ​ര്യം: ന​ഗ​ര​സ​ഭാം​ഗം ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ൻ മാ​സ്ക്ക് ധ​രി​ക്കാ​തെ ചെ​രു​പ്പു ക​ട​യി​ൽ ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ക​ട​യി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കു മ​ദ​ന​മേ​റ്റു.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15ഓ​ടെ ശ്രീ​കാ​ര്യം ബാ​റ്റ ഷോ​റൂ​മി​ലാ​ണ് സം​ഭ​വം.​ക​ട​യി​ലെ മാ​നേ​ജ​രും കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യ വി​ഷ്ണു, ജീ​വ​ന​ക്കാ​ര​നും ക​ര​മ​ന സ്വ​ദേ​ശി​യു​മാ​യ അ​ജ​യ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ൽ ക​ട​യി​ലു​ള്ള​വ​ർ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു പ​റ​ഞ്ഞ് ഉ​ദ​യ​ൻ ശ്രീ​കാ​ര്യം പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്തു. ഉ​ദ​യ​നോ​ട് മാ​സ്ക്ക് ധ​രി​ക്ക​ണ​മെ​ന്ന് ക​ട​യി​ലു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ത​ർ​ക്ക​വും വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. അ​പ്പോ​ൾ ഉ​ദ​യ​ൻ അ​നു​യാ​യി​ക​ളെ വി​ളി​ച്ചു വ​രു​ത്തി​യെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. താ​ൻ ക​ട​യി​ൽ ക​യ​റി​യ​പ്പോ​ൾ മാ​സ്ക്ക് കൈ​വ​ശം ക​രു​തി​യി​രു​ന്നു​വെ​ന്നും അ​പ്പോ​ൾ ക​ട​യി​ൽ അ​ധി​കം ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് മു​ഖ​ത്ത് അ​ണി​യാ​ത്ത​തെ​ന്നും ഉ​ദ​യ​ൻ പ​റ​ഞ്ഞു. ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത​റി​ഞ്ഞ് അ​ഞ്ചോ​ളം പേ​ർ ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ ത​ർ​ക്ക​വും ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യ​താ​ണെ​ന്നും ഉ​ദ​യ​ൻ പ​റ​ഞ്ഞു.