പ്ര​ഥ​മ ഗു​ഡ് സ​മ​രി​റ്റി​ൻ പു​ര​സ്കാ​രം ക്ലീ​മി​സ് ബാ​വ​യ്ക്ക്
Friday, February 26, 2021 11:55 PM IST
ച​വ​റ: ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ജെ​റോം സ്മാ​ര​ക പ്ര​ഥ​മ ഗു​ഡ് സ​മ​രി​റ്റി​ൻ പു​ര​സ്കാ​രം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് ക​തോ​ലി​ക്കാ ബാ​വ​യ്ക്ക്. കൊ​ല്ലം രൂ​പ​ത​യു​ടെ പ്ര​ഥ​മ ത​ദ്ദേ​ശീ​യ മെ​ത്രാ​ൻ ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ജെ​റോ​മി​ന്‍റെ 29- ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​യ കോ​യി​വി​ള ന​ട​ത്തു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പു​ര​സ്കാ​രം ക്ലീ​മി​സ് ബാ​വ​യ്ക്ക് കൈ​മാ​റും. മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ . ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​വാ​ർ​ഡ് കൈ​മാ​റും. മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ച​ട​ങ്ങി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, എം.​മു​കേ​ഷ് എം​എ​ൽ​എ , ബി​ന്ദു​കൃ​ഷ്ണ, ഷി​ബു ബേ​ബി​ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.