ത്രി​കോ​ണ പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി ജി​ല്ല
Friday, February 26, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ജി​ല്ല പി​ടി​ക്കു​ന്ന​വ​ർ കേ​ര​ളം ഭ​രി​ക്കു​മെ​ന്നാ​ണു പൊ​തു​വേ പ​റ​യാ​റു​ള്ള​ത്. 2016 ൽ ​ഭ​ര​ണ​ത്തി​ലെ​ത്തി​യ ഇ​ട​തു​മു​ന്ന​ണി ജി​ല്ല​യി​ൽ പ​തി​നാ​ലി​ൽ ഒ​ന്പ​തി​ട​ത്തു വി​ജ​യി​ച്ചു.
വീ​ണ്ടും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ പൊ​രി​ഞ്ഞ പോ​രി​നു ക​ള​മൊ​രു​ങ്ങു​ക​യാ​ണ്. ജി​ല്ല പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പൊ​രി​ഞ്ഞ പോ​രി​നാ​ണു ത​യാ​റെ​ടു​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബി​ജെ​പി ജ​യി​ച്ച നേ​മം ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​യി​ൽ അ​വ​രും വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ഇ​ട​തു​മു​ന്ന​ണി വി​ജ​യി​ച്ച ഒ​ന്പ​തി​ൽ ഏ​ഴി​ട​ത്തു സി​പി​എ​മ്മും ര​ണ്ട ിട​ത്തു സി​പി​ഐ​യു​മാ​ണു വി​ജ​യി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ വി​ജ​യി​ച്ച​തി​നെ തു​ട​ർ​ന്ന് എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച​പ്പോ​ൾ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ വി.​കെ. പ്ര​ശാ​ന്ത് ജ​യി​ച്ച​തോ​ടെ ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ സീ​റ്റെ​ണ്ണം പ​ത്താ​യി ഉ​യ​ർ​ന്നു.
സി​പി​എ​മ്മി​ലെ ഏ​താ​ണ്ടെ​ല്ലാ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രും ഇ​ത്ത​വ​ണ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കും. അ​തു​കൊ​ണ്ടു ത​ന്നെ ഏ​താ​നും സീ​റ്റു​ക​ളി​ൽ മാ​ത്ര​മേ അ​വ​ർ​ക്കു പു​തി​യ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തേ​ണ്ട ി വ​രി​ക​യു​ള്ളു. സി​പി​ഐ​യു​ടെ ര​ണ്ട് എം​എ​ൽ​എ​മാ​രും മാ​റി​യേ​ക്കും. യു​ഡി​എ​ഫി​ലാ​ക​ട്ടെ നി​ല​വി​ൽ എം​എ​ൽ​എ​മാ​രാ​യ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, എം. ​വി​ൻ​സ​ന്‍റ്, വി.​എ​സ്. ശി​വ​കു​മാ​ർ എ​ന്നി​വ​ർ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കും. അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തേ​ണ്ട തു​ണ്ട്.
ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ എം​എ​ൽ​എ​യാ​യ ഒ. ​രാ​ജ​ഗോ​പാ​ൽ ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നി​ല്ലെ​ന്നാ​ണ് അ​റി​വ്. അ​വ​രു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ നേ​മ​ത്ത് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ട​തു​മു​ന്ന​ണി​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച വി. ​ശി​വ​ൻ​കു​ട്ടി ത​ന്നെ​യാ​കും ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​ക. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യേ​ക്കു​റി​ച്ച് ഇ​നി​യും ധാ​ര​ണ​യാ​യി​ല്ല. ജി​ല്ല​യി​ൽ ക​ടു​ത്ത മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​കും നേ​മം. ബി​ജെ​പി സം​സ്ഥാ​ന​ത്ത് ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ർ​ത്തു​ന്ന സീ​റ്റു​ക​ളി​ൽ പ​ല​തും തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴ​ക്കൂ​ട്ട​ത്തും വ​ട്ടി​യൂ​ർ​ക്കാ​വി​ലും അ​വ​ർ ര​ണ്ടാം സ്ഥാ​ന​ത്തു വ​ന്നി​രു​ന്നു. കൂ​ടാ​തെ കാ​ട്ടാ​ക്ക​ട. തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ചു. അ​തു​കൊ​ണ്ടു ത​ന്നെ ക​ടു​ത്ത ത്രി​കോ​ണ​മ​ത്സ​ര​മാ​യി​രി​ക്കും ജി​ല്ല​യി​ലെ മി​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലും അ​ര​ങ്ങേ​റു​ക.