യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസ്: ഒ​രാ​ൾ പി​ടി​യി​ൽ
Friday, February 26, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​റ്റു​കാ​ൽ പാ​ട​ശ്ശേ​രി പ​ണ​യി​ൽ വീ​ട്ടി​ൽ ശ​ര​ത് കു​മാ​ർ (25)നെ​യാ​ണ് ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 24ന് ​രാ​ത്രി 11ന് ​ക​ര​മ​ന കീ​ഴാ​റ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ അ​രു​ൺ ബാ​ലു​വി​നേ​യും കൂ​ട്ടു​കാ​രാ​യ മ​റ്റ് നാ​ലു​പേ​രേ​യും ശ​ര​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ആ​റം​ഗ​സം​ഘം ആ​ക്ര​മി​ച്ച​ത്. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദീ​പാ​ല​ങ്കാ​രം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ൾ. ഈ ​സ​മ​യം പ്ര​തി​ക​ൾ കീ​ഴാ​റ​ന്നൂ​ർ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് അ​ടി​ച്ച് ത​ക​ർ​ക്കു​ന്ന​ത് ക​ണ്ട യു​വാ​ക്ക​ൾ അ​ത് ചോ​ദ്യം ചെ​യ്തി​രു​ന്നു.
അ​പ്പോ​ൾ അ​വി​ടെ നി​ന്നും പോ​യ പ്ര​തി​ക​ൾ, സം​ഘ​ടി​ച്ച് തി​രി​കെ വ​രി​ക​യും, ക​ത്തി​യും പൊ​ട്ടി​ച്ച ബി​യ​ർ കു​പ്പി​യും ട്യൂ​ബ് ലൈ​റ്റും ഉ​പ​യോ​ഗി​ച്ച് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു.