കൂട്ടുകാർ ഒരുക്കിയ ന​ന്മവീ​ട്ടിൽ അവർ ഇനി സുരക്ഷിതർ
Wednesday, January 27, 2021 11:53 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ല്ലാ​യ്മ​ക​ളു​ടെ ന​ടു​വി​ൽ ജീ​വി​തം ക​ഴി​ച്ചു​കൂ​ട്ടു​ന്ന വീ​ട്ട​മ്മ​യ്ക്കും മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും ന​ന്മ​വീ​ട് ഒ​രു​ക്കി പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യം. പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ടു നി​ർ​മി​ച്ചു​ന​ൽ​കി ന​ൻ​മ​യു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പി​ച്ച​ത്.
രാ​ജ്യ​ത്തി​ന്‍റെ 72 മ​ത് റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. സി.​സി.​ജോ​ൺ വീ​ടി​ന്‍റെ താ​ക്കോ​ൽ മാ​താ​വ് സ​രി​ത സ​ലാ​ഹു​ദ്ദീ​നെ​യും മ​ക്ക​ളാ​യ ഫാ​ത്തി​മ അ​ബ്ദു​ൾ റ​സാ​ഖി​നെ​യും റ​സാ​ന അ​ബ്ദു​ൾ റ​സാ​ഖി​നെ​യും മു​ഹ​മ്മ​ദ് അ​ബ്ദു​ൾ റ​സാ​ഖി​നെ​യും ഏ​ൽ​പ്പി​ച്ചു.
എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു പോ​യ മാ​താ​വ് സ​രി​ത​യും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും ഒ​രു ആ​ൺ കു​ട്ടി​യും അ​ട​ങ്ങു​ന്ന കു​ടും​ബം പ​ട്ട​ത്ത് ഒ​രു ചെ​റി​യ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കി​യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. സി.​സി. ജോ​ൺ ആ​ണ് ഇ​തി​നു മു​ൻ​കൈ എ​ടു​ത്ത​ത്.
സ്കൂ​ളി​ന്‍റെ അ​ശീ​തി വ​ർ​ഷ​ത്തെ സ്മാ​ര​ക​മാ​യി ഏ​റ്റ​വും ആ​വ​ശ്യ​മു​ള്ള ഒ​രു കു​ട്ടി​ക്ക് പ്ര​യോ​ജ​ന​പെ​ടു​ന്ന ഒ​രു പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന ചി​ന്ത​യാ​ണ് ഈ ​കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ​മാ​യ​ത്.
പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഫാ​ത്തി​മ​യും ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന റ​സാ​ന​യും ഒ​ന്നാം ക്ലാ​സു​കാ​ര​നാ​യ മു​ഹ​മ്മ​ദും ഇ​നി സു​ര​ക്ഷി​തമായി അ​ന്തി ഉ​റ​ങ്ങും എ​ന്ന​താ​ണ് സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാ​യി​ര​ത്തില​ധി​കം വ​രു​ന്ന കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷം.
പി​ര​പ്പ​ൻ കോ​ട്ട് കൊ​പ്പ​ത്ത് സ്ഥ​ലം ക​ണ്ടെ​ത്തി ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യം​ത​ന്നെ വീ​ടു​പ​ണി തു​ട​ങ്ങി​യെ​ങ്കി​ലും കൊ​റോ​ണ വ്യാ​പ​നം മൂ​ലം യ​ഥാ​സ​മ​യം പ​ണി തീ​ർ​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. ലോ​ക്ഡൗ​ണി​നു ശേ​ഷം യു​ദ്ധ കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ശ്ര​മി​ച്ചാ​ണ് ഇ​ന്ന​ലെ അ​വ​സാ​ന​വ​ട്ട പ​ണി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ: ജോ​ൺ സി.​ഡി യും ​ഹെ​ഡ് മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാ​മും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം സ്കൂ​ളി​ൽ ഫു​ഡ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തി​യാ​ണ് പ്രാ​ഥ​മി​ക ചെ​ല​വി​നു​ള്ള പ​ണം സ്വ​രൂ​പി​ച്ച​ത്. കൂ​ടാ​തെ പ​ഠ​ന യാ​ത്ര​യി​ൽ നി​ന്ന് പ​ണം മി​ച്ചം പി​ടി​ച്ചും സ്കൂ​ളി​ന്‍റെ സോ​ഷ്യ​ൽ സ​ർ​വീ​സ് സ്കീ​മി​ൽ നി​ന്നും ഒ​ക്കെ പ​ണം സ​മാ​ഹ​രി​ച്ചാ​ണ് പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​യ​ൽ വാ​സി​യാ​യ സു​ധാ​ക​ര​നും ബ​ന്ധു​വാ​യ മു​ജീ​ബും ഏ​റെ സ​ഹാ​യി​ച്ചു.
വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റ ച​ട​ങ്ങി​ൽ ഹെ​ഡ്മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫാ. ​നെ​ൽ​സ​ൺ വ​ലി​യ വീ​ട്ടി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ൻ കു​ര്യാ​ത്തി, പി​ആ​ർ​ഒ ബി​ന്നി സാ​ഹി​തി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ലാ​ൽ. എം. ​തോ​മ​സ്,അ​ധ്യാ​പ​ക​രാ​യ മ​നോ​ജ് ഏ​ബ്ര​ഹാം, പ്രി​ൻ​സ്. എം. ​ഫി​ലി​പ്പ്, പ്രി​ൻ​സ് രാ​ജ് , സി​സ്റ്റ​ർ ജോ ​മ​രി​യ, സു​ധാ​ക​ര​ൻ, മു​ജീ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.