നെടുമങ്ങാട്: ഹരിതകേരളം പദ്ധതി പ്രകാരം പനവൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രീന്‍ പ്രോട്ടോക്കോളിന്റ ഭാഗമായി തെരെഞ്ഞടുത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ഹരിത സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.സുനിത നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മിനി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എസ്.മിനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം.സുനില്‍ സ്വാഗതം പറഞ്ഞു.
യോഗത്തില്‍ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പനവൂര്‍ ഷറഫ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.കെ.ഷൈല, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് കെ.എല്‍.രമ, ജനപ്രതിനിധികളായ ബിജുകുമാര്‍, താരാമോള്‍,ജി. ശോഭ, രാജേന്ദ്രന് നായര്‍, ഡി.ഷീലാകുമാരി, ലേഖ, ഹസീനാ ബീവി, ഷുഹുറുദ്ദീന്‍, സജികുമാര്‍, ഷൈല എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലികൊടുത്തു.
ഹരിത ഓഫീസുകളായി പ്രഖ്യാപിച്ചു
നെടുമങ്ങാട്: ഗ്രീൻപ്രോട്ടോക്കോൾ നടപ്പിലാക്കിയ നെടുമങ്ങാട് നഗരസഭാപ്രദേശത്തെ 20 സർക്കാർ ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിച്ചു. നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ ഓഫീസുകൾക്ക് എ, ബി, സി, സ്ഥാനങ്ങളും സാക്ഷ്യപത്രവും വിതരണം ചെയ്തു. ഹരിത കർമസേന ശേഖരിച്ച അജൈവ മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതിന് കിട്ടിയ ചെക്ക് നഗരസഭ ചെയർപേഴ്സൺ ഹരിത കർമസേനയ്ക്ക് കൈമാറി.
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. ഹരി കേശൻനായർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ്. അജിത, നഗരസഭ സെക്രട്ടറി സ്റ്റാൻലി നാരായണൻ എന്നിവർ പങ്കെടുത്തു.