സാ​ന്ത്വ​ന സ്പ​ര്‍​ശം അ​പേ​ക്ഷ​ക​ള്‍ ഫെ​ബ്രു​.ര​ണ്ടുവ​രെ
Wednesday, January 27, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും നേ​രി​ട്ടു കേ​ട്ടു പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ന്ത്വ​ന സ്പ​ര്‍​ശം പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലേ​ക്കു​ള്ള ജി​ല്ല​യി​ലെ അ​പേ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ സ്വീ​ക​രി​ക്കും. ഇ​ന്ന​ലെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ള്‍​ക്ക് അ​ക്ഷ​യ സെ​ന്‍റ​റു​ക​ളി​ല്‍ ഫീ​സ് ന​ല്‍​കേ​ണ്ട. ഫെ​ബ്രു​വ​രി എ​ട്ട്, ഒ​മ്പ​ത്, 11 തീ​യ​തി​ക​ളി​ലാ​ണ് ജി​ല്ല​യി​ല്‍ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന​ത്.
മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്, ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ജി​ല്ല​യി​ല്‍ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന​ത്. സാ​ന്ത്വ​ന സ്പ​ര്‍​ശം അ​ദാ​ല​ത്തി​ലേ​ക്കു ല​ഭി​ക്കു​ന്ന എ​ല്ലാ പ​രാ​തി​ക​ളും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍​കി പ​രി​ശോ​ധി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നും ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി എ​ട്ടി​ന് കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കു​ക​ളി​ലെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നെ​യ്യാ​റ്റി​ന്‍​ക ബോ​യ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ദാ​ല​ത്ത് ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ 12.30 വ​രെ കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലേ​യും ര​ണ്ടു മു​ത​ല്‍ 5.30 വ​രെ നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലേ​യും പ​രാ​തി​ക​ള്‍ മ​ന്ത്രി​മാ​ര്‍ നേ​രി​ട്ടു കേ​ള്‍​ക്കും. ഒ​മ്പ​തി​നു വ​ര്‍​ക്ക​ല, ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കു​ക​ളി​ലെ പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. ആ​റ്റി​ങ്ങ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​ണ് വേ​ദി. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ 12.30 വ​രെ വ​ര്‍​ക്ക​ല താ​ലൂ​ക്കി​ലേ​യും ര​ണ്ടു മു​ത​ല്‍ 5.30 വ​രെ ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കി​ലേ​യും പ​രാ​തി​ക​ള്‍ കേ​ള്‍​ക്കും. 11നു ​തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കു​ക​ളി​ലെ പ​രാ​തി​ക​ളാ​കും പ​രി​ശോ​ധി​ക്കു​ക. എ​സ്.​എം.​വി. സ്‌​കൂ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ 12.30 വ​രെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ന്‍റെ​യും ര​ണ്ടു മു​ത​ല്‍ 5.30വ​രെ തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കി​ന്‍റെ​യും പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ക്കും.
പ​രാ​തി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ത്യേ​ക ശ്ര​ദ്ധ​വ​യ്ക്ക​ണ​മെ​ന്ന് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ എ​ഡി​എം ഇ.​എം. സ​ഫീ​ര്‍ പ​റ​ഞ്ഞു. പ​രാ​തി​ക​ള്‍​ക്കു പു​റ​മേ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍​നി​ന്നു​ള്ള ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളും സ​മ​ര്‍​പ്പി​ക്കാം. ഇ​വ​യും ഓ​ണ്‍​ലൈ​നാ​യോ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന​യോ ന​ല്‍​കാം. നേ​ര​ത്തേ ന​ല്‍​കി​യി​ട്ടു​ള്ള​തും തീ​ര്‍​പ്പാ​കാ​തെ കി​ട​ക്കു​ന്ന​തു​മാ​യ പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ചു തീ​ര്‍​പ്പാ​ക്കും. എ​ല്ലാ പ​രാ​തി​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും വ്യ​ക്ത​വും വി​ശ​ദ​വു​മാ​യ മ​റു​പ​ടി അ​ദാ​ല​ത്തി​ല്‍​വ​ച്ചു ന​ല്‍​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നും എ​ഡി​എം അ​റി​യി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി.​കെ. സു​രേ​ഷ് കു​മാ​ര്‍, വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.