ക​ഞ്ചാ​വ് വി​ല്‍​പ്പ​ന; ര​ണ്ടു​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ല്‍
Wednesday, January 27, 2021 11:52 PM IST
പേ​രൂ​ര്‍​ക്ക​ട: ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന ര​ണ്ടം​ഗ​സം​ഘ​ത്തെ പൂ​ജ​പ്പു​ര പോ​ലീ​സ് പി​ടി​കൂ​ടി. വെ​ട്ടു​കാ​ട് ലീ​ന്‍ കോ​ട്ടേ​ജി​ല്‍ ജെ​യ്‌​സ​ണ്‍ ജൂ​ഡ് (25), പേ​രൂ​ര്‍​ക്ക​ട മ​ണ്ണാ​മ്മൂ​ല പാ​റ​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ഗൗ​തം (31) എ​ന്നി​വ​രെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നു വി​ല്‍​പ്പ​ന​യ്ക്കു സൂ​ക്ഷി​ച്ചി​രു​ന്ന 2.50 കി​ലോ ക​ഞ്ചാ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഫോ​ണ്‍​വ​ഴി​യാ​ണ് ഇ​വ​ര്‍ ഇ​ട​പാ​ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​വ​ര്‍​ക്ക് നി​ശ്ചി​ത സ്ഥ​ല​ത്ത് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ല്‍​കു​ക​യും ചെ​യ്തു​വ​ന്നി​രു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ജ​പ്പു​ര സി​ഐ വി​ന്‍​സ​ന്‍റ് എം.​എ​സ് ദാ​സ്, എ​സ്ഐ ഗ​മാ​ലി​യേ​ല്‍, എ​എ​സ്ഐ രാ​ജ്കി​ഷോ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.