കാ​റ്റ​റിം​ഗ് , ഫാ​സ്റ്റ് ഫു​ഡ് മേ​ക്കിം​ഗ് പ​രി​ശീ​ല​നം
Wednesday, January 27, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര - സം​സ്ഥാ​ന​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗ്രാ​മീ​ണ സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച പ​ത്തു ദി​വ​സ​ത്തെ സൗ​ജ​ന്യ കാ​റ്റ​റിം​ഗ് - ഫാ​സ്റ്റ് ഫു​ഡ് മേ​ക്കിം​ഗ് പ​രി​ശീ​ല​നം ഐ​ഒ​ബി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ വി.​എ​ച്ച്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലീ​ഡ് ഡി​സ്ട്രി​ക്ട് മാ​നേ​ജ​ർ ജി. ​ശ്രീ​നി​വാ​സ പൈ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ പി.​ജി. പ്രേം ​ജീ​വ​ൻ, ന​ഗ​ര​സ​ഭാ ധ​ന​കാ​ര്യ സാ​ക്ഷ​ര​താ കൗ​ൺ​സി​ല​ർ ആ​ർ. ഗി​രീ​ഷ് കു​മാ​ർ , ഐ​ഒ​ബി മു​ൻ​ഗ​ണ​നാ വാ​യ്പാ വി​ഭാ​ഗം ഓ​ഫീ​സ​ർ അ​ശ്വി​ൻ പി. ​ച​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ ലീ​ഡ് ബാ​ങ്കാ​യ ഐ​ഒ​ബി യു​ടെ സ്നേ​ഹ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ വ​ഴു​ത​യ്ക്കാ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സ് ലെ​യി​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ വി​വി​ധ നൈ​പു​ണ്യ പ​രി​ശീ​ല​ന​കോ​ഴ്സു​ക​ൾ സൗ​ജ​ന്യ​മാ​യി സം​രം​ഭ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.