നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ വാ​ര്‍​ഡു​ക​ളി​ലെ ശു​ചി​ത്വ​യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​യി
Wednesday, January 27, 2021 11:49 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കോ​വി​ഡ് അ​ട​ക്ക​മു​ള്ള മ​ഹാ​മാ​രി​ക​ളെ​യും മ​റ്റു പ​ല വി​ധ​ത്തി​ലു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളെ​യും ശ​രി​യാ​യി പ്ര​തി​രോ​ധി​ക്കാ​ന്‍ ശു​ചി​ത്വ പ​രി​സ​ര​ത്തി​നു​ള്ള പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ വാ​ര്‍​ഡു​ക​ളി​ല്‍ ന​ട​ത്തു​ന്ന ശു​ചി​ത്വ യ​ജ്ഞ​ത്തി​ന് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ തു​ട​ക്കം കു​റി​ച്ചു. വ​ഴി​മു​ക്ക് മു​സ്ലീം ജ​മാ അ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ശു​ചി​ത്വ- ആ​രോ​ഗ്യ ബ​ലൂ​ണു​ക​ള്‍ ആ​കാ​ശ​ത്തേ​യ്ക്ക് പ​റ​ത്തി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ ഡോ. ​എം.​എ സാ​ദ​ത്ത്, എ​ന്‍.​കെ. അ​നി​ത​കു​മാ​രി, ജ​മാ അ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹാ​ഫി​ല്‍ റ​ഹ്മാ​ന്‍, സെ​ക്ര​ട്ട​റി ന​സീ​ര്‍, അ​ബ്ദു​ള്‍ ഷ​രീ​ഫ് ഹാ​ജി, കോ​ണ്‍​ഗ്ര​സ് വാ​ര്‍‍​ഡ് പ്ര​സി​ഡ​ന്‍റ് ക​മാ​ല്‍ ജ​ഹാം​ഗീ​ര്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ മു​ത​ലാ​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

വ​ഴി​മു​ക്ക് മു​ത​ല്‍ അ​മ​ര​വി​ള താ​ന്നി​മൂ​ട് വ​രെ​യാ​ണ് പാ​ത​യോ​ര ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്ന 16 വാ​ര്‍​ഡു​ക​ള്‍ ഈ ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. അ​മ​ര​വി​ള ചെ​ക് പോ​സ്റ്റ് -കൂ​ട്ട​ലി​ക്കോ​ണം, മാ​ന്പ​ഴ​ക്ക​ര- ഓ​ല​ത്താ​ന്നി, ഊ​രൂ​ട്ടു​കാ​ല മു​ത​ല്‍ ഓ​ല​ത്താ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് തു​ട​ര്‍​ഘ​ട്ട ശു​ചി​ത്വ യ​ജ്ഞം ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.