വീ​ട്ടി​ലേ​ക്കെ​ത്താ​ൻ വ​ഴി​യി​ല്ലാ​തെ അമ്മ​യും മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളും
Wednesday, January 27, 2021 11:49 PM IST
പാ​ലോ​ട്: വീ​ട്ടി​ലേ​ക്കെ​ത്താ​ൻ വ​ഴി​യി​ല്ലാ​തെ ദു​രി​തം പേ​റു​ക​യാ​ണ് ഒ​ര​മ്മ​യും മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളും. വ​ട്ട​പ്പ​ൻ​കാ​ട് ഭ​ദ്രം​വ​ച്ച പാ​റ ച​ണ്ണ​പു​ര​ത്ത് വീ​ട്ടി​ൽ അ​നി​ത​യാ​ണ് വീ​ട്ടി​ലേ​ക്ക് വ​ഴി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. അ​നി​ത​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൻ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ശ​രീ​രം പൂ​ർ​ണ​മാ​യും ത​ള​ർ​ന്ന നി​ല​യി​ലാ​ണ്. റോ​ഡി​ൽ നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ത്താ​ണ് വീ​ട്. ഇ​വി​ടേ​ക്കെ​ത്താ​ൻ ആ​കെ​യു​ള്ള​ത് ഒ​രു ന​ട​വ​ഴി മാ​ത്ര​മാ​ണ്. കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ റോ​ഡു​വ​രെ ചു​മ​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. വീ​ട്ടി​ലേ​ക്ക് ഒ​രു വാ​ഹ​ന​മെ​ത്താ​ൻ ക​ഴി​യു​ന്ന വ​ഴി വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ന​ട​വ​ഴി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പു​ര​യി​ട​ങ്ങ​ളാ​ണ്. ഇ​തി​ലൊ​രാ​ൾ വ​ഴി​ക്കാ​യി ഭൂ​മി ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും മ​റ്റേ​യാ​ൾ ക​ടും​പി​ടു​ത്ത​ത്തി​ലാ​ണ്.
തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​യാ​ണ് അ​നി​ത കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. തുച്ഛ​മാ​യ വ​രു​മാ​ന​ത്തി​ൽ കു​ഞ്ഞി​ന്‍റെ ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ ഉ​ൾ​പ്പെ​ടെ ജീ​വി​തം ത​ള്ളി​നീ​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് നേ​ര​ത്തേ മ​രി​ച്ചു.