ദീ​പി​ക ഏ​ജ​ന്‍റ് എ​സ്. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ ആ​ദ​രി​ച്ചു
Wednesday, January 27, 2021 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: 60 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ച്ച ദീ​പി​ക ത​ന്പാ​നൂ​ർ ഏ​ജ​ന്‍റ് എ​സ്.​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ ദീ​പി​ക തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് ഓ​ഫീ​സി​ൽ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ മോ​ണ്‍. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും മെ​മ​ന്‍റോ ന​ൽ​കു​ക​യും ചെ​യ്തു.
ആ​റു പ​തി​റ്റാ​ണ്ടു മു​ൻ​പു​ള്ള വ​ർ​ത്ത​മാ​ന പ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ വി​ത​ര​ണ രീ​തി​ക​ളെ​ക്കു​റി​ച്ചെ​ല്ലാ​മു​ള്ള ഓ​ർ​മ​ക​ൾ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പ​ങ്കു​വ​ച്ചു. പ​ത്ര​മു​ത്ത​ശ്ശി​യാ​യ ദീ​പി​ക അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം വാ​യ​ന​ക്കാ​രി​ൽ എ​ത്തി​ക്കാ​നാ​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ദീ​പി​ക തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫ് സാ​ബു ജോ​ണ്‍ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ .യൂ​ണി​റ്റ് ഫി​നാ​ൻ​സ് മാ​നേ​ജ​ർ ജി​ൻ​സ് ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു. സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ഇ.​വി. വ​ർ​ക്കി പ്ര​സം​ഗി​ച്ചു. കേ​ര​ള നി​യ​മ​സ​ഭ ഏ​ർ​പ്പെ​ടു​ത്തി​യ ഇ.​കെ.​നാ​യ​നാ​ർ നി​യ​മ​സ​ഭാ മാ​ധ്യ​മ അ​വാ​ർ​ഡ് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​ത്തി​ന് അ​ർ​ഹ​നാ​യ ദീ​പി​ക തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ലെ സ്റ്റാ​ഫ് റി​പ്പോ​ർ​ട്ട​ർ റി​ച്ചാ​ർ​ഡ് ജോ​സ​ഫ്, പ്രേം ​ന​സീ​ർ മാ​ധ്യ​മ പു​ര​സ്കാ​രം നേ​ടി​യ ദീ​പി​ക ലേ​ഖി​ക എ​സ്. മ​ഞ്ജു​ളാ​ദേ​വി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.