പ്ര​വേ​ശ​ന ക​വാ​ട​വും ചി​ൽ​ഡ്ര​ന്‍​സ് പാ​ര്‍​ക്കും ഉ​ദ്ഘാ​ട​ന​ം ചെയ്തു
Wednesday, January 27, 2021 11:49 PM IST
ക​ഴ​ക്കൂ​ട്ടം : സ​ർ​ക്കാ​ർ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച പ്ര​വേ​ശ​ന ക​വാ​ട​വും ചി​ൽ​ഡ്ര​ന്‍​സ് പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ടൂ​റി​സം-​ദേ​വ​സ്വം-​സ​ഹ​ക​ര​ണം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്‌​കൂ​ളി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ​യും ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ൽ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​ൽ.​എ​സ്. ക​വി​ത, ആ​തി​ര. എം.​എ​സ്. ജി​ഷ ജോ​ണ്‍, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ.​കെ.​എ​സ്. റീ​ന, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. കൃ​ഷ്ണ ലേ​ഖ, ഹെ​ഡ്മാ​സ്റ്റ​ർ ഭു​വ​ന​ച​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.