പ​ത്താം വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു
Tuesday, January 26, 2021 1:49 AM IST
വെ​മ്പാ​യം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു. തേ​ക്ക​ട ഓ​ട​ൽ വ​ള്ളി​ക്കോ​ണം വീ​ട്ടി​ൽ ഹ​രി​യു​ടെ മ​ക​ൻ അ​മ​ൽ (15) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ അ​ഞ്ചു മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ വീ​ട്ടി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ചി​റ​മു​ക്കി​ലു​ള്ള കു​ള​ത്തി​ൽ പോ​യ​താ​യി​രു​ന്നു. നീ​ന്ത​ൽ അ​റി​യാ​ത്ത​തി​നാ​ൽ അ​മ​ൽ കു​ള​ക്ക​ര​യി​ൽ ഇ​രി​ക്കു​ക​യും സു​ഹൃ​ത്തു​ക്ക​ൾ കു​ള​ത്തി​ൽ ഇ​റ​ങ്ങി കു​ളി​ക്കു​ക​യും ചെ​യ്തു. കു​ള​ക്ക​ര​യി​ൽ ഇ​രു​ന്നു വെ​ള്ള​ത്തി​ൽ കാ​ലി​ട്ട് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന അ​മ​ൽ പെ​ട്ട​ന്ന് വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന അ​മ​ലി​നെ ക​ണ്ട സു​ഹൃ​ത്തു​ക്ക​ൾ അ​മ​ലി​നെ കു​ള​ത്തി​ൽ നി​ന്നും ക​ര​യി​ൽ എ​ത്തി​ക്കു​ക​യും അ​വ​ശ​നാ​യ അ​മ​ലി​നെ ക​ന്യാ​കു​ള​ങ്ങ​ര ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് വ​ട്ട​പ്പാ​റ പോ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്പോ​ൾ അ​മ​ലി​ന് ബോ​ധം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​സു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കാ​ൻ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊണ്ടുപോ​കും വ​ഴി മ​രി​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​വേ​ലി സ​ർ​ക്കാ​ർ ബോ​യ്സ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. പ്രേ​മ​യാ​ണ് അ​മ​ലി​ന്‍റെ അ​മ്മ. സ​ഹോ​ദ​രി ഹ​രി​പ്രി​യ.​മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ​കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.