ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Monday, January 25, 2021 11:40 PM IST
വെ​ഞ്ഞാ​റ​മൂ​ട് : സ്നേ​ഹ​ക്കൂ​ട് ര​ക്ത ദാ​ന ഫോ​റ​വും, കേ​ര​ള വ​ണി​ക വൈ​ശ്യ​സം​ഘം വെ​ഞ്ഞാ​റ​മൂ​ട് ശാ​ഖ​യും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വെ​ഞ്ഞാ​റ​മൂ​ട് ഗു​രു​മ​ന്ദി​ര​ത്തി​ത് മു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങ് ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. കു​ട്ട​പ്പ​ൻ ചെ​ട്ടി​യാ​ർ പ​താ​ക കൈ​മാ​റി. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ രാ​ജേ​ന്ദ്ര​ൻ പ്ര​തിജ്ഞാവാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.
സ്നേ​ഹ​ക്കൂ​ട് ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ​സ്. ഗോ​പ​കു​മാ​ർ , നോ​ർ​ക്ക വെ​ൽ​ഫ​യ​ർ ബോ​ർഡ് ഡ​യ​റ​ക്ട​ർ കെ.​സി. സ​ജീ​വ് തൈ​ക്കാ​ട് , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ലാ​കു​മാ​രി , ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​രു​ണാ സി. ​ബാ​ല​ൻ, എ​സ്.​എം. റാ​സി, ശോ​ഭ കു​മാ​ർ , അ​ഡ്വ. വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ , വി​പി​ൻ , വെ​ഞ്ഞാ​റ​മൂ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​എം. റൈ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .