ഗാ​ന്ധി​സ്മ്യ​തി മ​ന്ദി​രം പു​ന​ർ നി​ർ​മാ​ണം: അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, January 25, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം : ക​ര​മ​ന – ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ കൈ​മ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഗാ​ന്ധി സ്മ്യ​തി മ​ന്ദി​രം പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടും നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ജി​ല്ലാ​ക​ള​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ ണി ​ഡൊ​മി​നി​ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.
അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ക​ര​മ​ന - പ്രാ​വ​ച്ച​മ്പ​ലം റോ​ഡ് പ​ണി​യു​ടെ ഭാ​ഗ​മാ​യി ഗാ​ന്ധി​മ​ന്ദി​രം പൊ​ളി​ച്ചു നീ​ക്കി​യ​ത്. ഗാ​ന്ധി​ജി​യു​ടെ ചി​താ​ഭ​സ്മം ക​ന്യാ​കു​മാ​രി​യി​ൽ നി​മ​ജ​നം ചെ​യ്യാ​ൻ കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യി​ൽ പ​ഴ​യ വ​ഴി​യ​മ്പ​ല​മാ​യി​രു​ന്ന ഇ​വി​ടെ ഇ​റ​ക്കി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യി​രു​ന്നു.
അ​ങ്ങ​നെ​യാ​ണ് വ​ഴി​യ​മ്പ​ലം ഗാ​ന്ധി​സ്മ്യ​തി മ​ന്ദി​ര​മാ​യ​ത്. ഗാ​ന്ധി​മ​ന്ദി​രം പു​ന​ർ​നി​ർ​മി​ക്കാ​ൻ മൂ​ന്ന് സെ​ന്‍റ് ഭൂ​മി കൈ​മ​നം ബി​എ​സ്എ​ൻ​എ​ൽ വ​ള​പ്പി​ൽ നി​ന്നും സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വി​ടം ഇ​പ്പോ​ൾ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ ശാ​ന്തി​വി​ള പ​ത്മ​കു​മാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.