മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്രം ആ​രം​ഭി​ച്ചു
Monday, January 25, 2021 11:40 PM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ദി​നം​പ്ര​തി 200 പേ​ര്‍​ക്ക് വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി റി​സ​ര്‍​ച്ച് ലാ​ബ് സ​മു​ച്ച​യ​ത്തി​നു സ​മീ​പ​ത്തു​ത​ന്നെ​യാ​ണ്
പു​തി​യ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. ഇ​ന്‍​ജ​ക്ഷ​ന്‍ റൂം, ​ഡാ​റ്റാ വെ​രി​ഫി​ക്കേ​ഷ​ന്‍ റൂം ​എ​ന്നി​വ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി. അ​ല​ര്‍​ജി ഉ​ള്ള​വ​ര്‍​ക്ക് ത​ല്‍​ക്കാ​ലം കു​ത്തി​വ​യ്പ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.
ഐ​സി​യു സം​വി​ധാ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ശേ​ഷം അ​ല​ര്‍​ജി പ്ര​ശ്നം ഉ​ള്ള​വ​രെ പ​രി​ഗ​ണി​ക്കും.

രോ​ഗ പ്ര​തി​രോ​ധ ശ​ക്തി ആ​രോ​ഗ്യ​ക​ര​മാ​യ കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​മു​ള്ള ഓ​ട്ടോ ഇ​മ്യൂ​ണ്‍ ഡി​സീ​സ് ഗ്രൂ​പ്പി​ലു​ള്ള​വ​രെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.