തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ 69 പേ​ർ കോ​വി​ഡ് വാ​ക്സി​നെ​ടു​ത്തു
Monday, January 25, 2021 11:40 PM IST
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കു​ത്തി​വ​യ്പ്പി​ൽ 69 പേ​ർ പ​ങ്കെ​ടു​ത്തു. നൂ​റ് പേ​രു​ടെ ലി​സ്റ്റ് വ​ന്നെ​ങ്കി​ലും 71 പേ​ർ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്.​
അ​തി​ൽ അ​നാ​രോ​ഗ്യം​കാ​ര​ണം ര​ണ്ട് പേ​രെ കു​ത്തി​വ​യ്പി​ൽ നി​ന്ന് അ​ധി​കൃ​ത​ർ ഒ​ഴി​വാ​ക്കി. രാ​വി​ലെ ഒ​ന്പ​തി​ന് വി​ഴി​ഞ്ഞം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വ​സീ​ദ ഗു​ണ​സെ​ൽ​വി ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് കു​ത്തി​വ​യ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​തു​ട​ർ​ന്ന് മു​ക്കോ​ല കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജേ​ക്ക​ബ് വ​ർ​ഗീ​സും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.
വി​ഴി​ഞ്ഞം, മു​ക്കോ​ല, തി​രു​വ​ല്ലം ആ​ശു​പ​ത്രി​ക​ൾ​ക്ക് കീ​ഴി​ൽ വ​രു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​ണ് മു​ക്കോ​ല. ഇ​ന്ന​ലെ കു​ത്തി​വ​യ്പ്പെ​ടു​ത്ത ആ​ർ​ക്കും യാ​തൊ​രു​വി​ധ​ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും പ്ര​ശ​സ്തി​പ​ത്ര​വും വി​ത​ര​ണം ചെ​യ്തു.
ആ​റ്റി​ങ്ങ​ൽ : വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ന് തു​ട​ക്ക​മാ​യി.
ഉ​ദ്ഘാ​ട​നം ബി. ​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​സ്റ്റി​ൻ ജോ​സ് ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.​
ഡോ. ര​മേ​ഷ് ബാ​ബു, ഡോ. ​ജി.​എ​സ്. വി​ജ​യ​കൃ​ഷ്ണ​ൻ, ഡോ. ​ബി​ന്ദു, ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​മ്യ, കൗ​ൺ​സി​ല​ർ എം.​താ​ഹി​ർ, ന​ഴ്സി ഗ് ​സൂ​പ്ര​ണ്ടു​മാ​രാ​യ ബീ​ന, ബേ​ബി ഷീ​ല , സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ലാ​ലു സ​ലീം തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.
വി​ള​പ്പി​ൽ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ലി​സ​ബ​ത്ത് ചീ​ര​ൻ ആ​ദ്യ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.​
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ്. കെ. ​പ്രീ​ജ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ല്ലി മോ​ഹ​ൻ, വാ​ക്സി​നേ​ഷ​ൻ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ധ​നു​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.