അ​മ്മ​ത്തൊ​ട്ടി​ലി​ൽ പു​തി​യ അ​തി​ഥി​യാ​യി സു​ഗ​തയെ​ത്തി
Monday, January 25, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ എ​ത്തി​യ പെ​ണ്‍​കു​ഞ്ഞി​ന് സു​ഗ​ത എ​ന്നു പേ​രി​ട്ടു. അ​ന്ത​രി​ച്ച ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യോ​ടു​ള്ള ആ​ദ​രം പ്ര​ക​ടി​പ്പി​ച്ചും ടീ​ച്ച​റി​ന്‍റെ ഓ​ർ​മ​ക​ൾ നി​ല​നി​ർ​ത്താ​നു​മാ​ണ് പു​തി​യ അ​തി​ഥി​ക്കു സു​ഗ​ത എ​ന്നു പേ​രി​ട്ട​ത്.
ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ എ​ക്കാ​ല​ത്തെ​യും സ​ഹ​യാ​ത്രി​ക​യും അ​ഭ്യു​ദ​യ​കാം​ക്ഷി​യു​മാ​യി​രുന്നു ടീ​ച്ച​ർ സ​മി​തി​യി​ലെ അ​നാ​ഥ കു​രു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഉ​പ​ദേ​ശ​ക​യും നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു.​സം​സ്ഥാ​ന​ത്ത് അ​മ്മ​ത്തൊ​ട്ടി​ൽ സ്ഥാ​പി​ച്ച​തി​നു ശേ​ഷം ല​ഭി​ക്കു​ന്ന 281-ാമ​ത്തെ കു​ട്ടി​യും തി​രു​വ​ന​ന്ത​പു​രം അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ക്കു​ന്ന 145-ാമ​ത്തെ കു​രു​ന്നു​മാ​ണ് സു​ഗ​ത.
​തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ൽ തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് പ്ര​വേ​ശി​പ്പി​ച്ച കു​രു​ന്നി​നു കോ​വി​ഡ് പ​രി​ശോ​ധ​ന​യും ന​ട​ത്തി.
നി​ല​വി​ൽ സ​മി​തി ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​ത്തി​ൽ പോ​റ്റ​മ്മ​മാ​രു​ടെ പ​രി​ലാ​ള​ന​യി​ൽ ക​ഴി​യു പു​തി​യ അ​തി​ഥി ആ​രോ​ഗ്യ​വ​തി​യാ​ണ്.​ദ​ത്തു ന​ൽ​ക​ൽ പ്ര​ക്രി​യ ആ​രം​ഭി​ക്കേ​ണ്ട​തി​നാ​ൽ ഈ ​കു​ട്ടി​ക്ക് അ​വ​കാ​ശി​ക​ളു​ണ്ടെ​ങ്കി​ൽ സ​മി​തി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട താ​ണെ​ന്ന് സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജെ.​എ​സ്. ഷി​ജു​ഖാ​ൻ അ​റി​യി​ച്ചു.