പോ​ലീ​സ് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ
Monday, January 25, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ല്ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്ത കേ​​സി​ലെ മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​യ്ക്കാ​ട് വാ​ഴ​ത്തോ​ട്ടം മേ​ലെ​പു​ത്ത​ൻ വീ​ട്ടി​ൽ അ​ജി​ത്ത് (ന​ന്ദു 20)നെ​യാ​ണ് തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ ഡി​സം​ബ​ർ 24നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ച് പോ​യ പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 13 അം​ഗ​സം​ഘം വ​ണ്ടി​ത്ത​ടം ശാ​ന്തി​പു​ര​ത്ത് വ​ച്ച് ത​ട​ഞ്ഞു നി​ർ​ത്തി വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളി​ൽ 10 പേ​രെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​താ​പ​ൻ നാ​യ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തി​രു​വ​ല്ലം എ​സ്എ​ച്ച്ഒ വി.​സ​ജി​കു​മാ​ർ, എ​സ്ഐ​മാ​രാ​യ നി​ധി​ൻ ന​ള​ൻ, മ​നോ​ഹ​ര​ൻ, എ​എ​സ്ഐ ഗി​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.