കി​ണ​ർ വെ​ള്ള​ത്തി​ൽ പെ​ട്രോ​ള്‍ കലർന്നു
Monday, January 25, 2021 11:38 PM IST
വെ​ള്ള​റ​ട: കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ പെ​ട്രോ​ള്‍ ക​ല​ർ​ന്നു. പു​ലി​യൂ​ര്‍​ശാ​ല വാ​ഴ​വി​ള​ക്കു​ഴി പു​ത്ത​ന്‍ വീ​ട്ടി​ല്‍ രാ​ധ​യു​ടെ കി​ണ​റി​ലെ വെ​ള്ള​ത്തി​ല്‍ നി​ന്നാ​ണ് പെ​ട്രോ​ള്‍ ക​ണ്ടെത്തി​യ​ത്.​
അ​ഗ്നി​ശ​മ​ന സേ​ന​യും ഹെ​ല്‍​ത്ത് അ​ധി​കൃ​ത​രും പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ട് ആ​ഴ്ച​മു​മ്പാ​ണ് വെ​ള്ള​ത്തി​ൽ പെ​ട്രോ​ളി​ന്‍റെ മ​ണം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.
തു​ട​ർ​ന്ന് വാ​ര്‍​ഡ്മെ​ന്പർ ​സി. അ​ശോ​ക് കു​മാ​റി​നോ​ട് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​ള്ള​ത്തി​ല്‍ പെ​ട്രോ​ള്‍ ക​ല​ര്‍​ന്നി​ട്ടു​ണ്ട​ന്ന് വ്യ​ക്ത​മാ​യ​ത്. വെ​ള്ള​ത്തി​ൽ തീ​കൊ​ളു​ത്തി​യ​പ്പോ​ൾ തീ ​ആ​ളി​പ്പ​ട​ർ​ന്നെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.​
രാ​ധ​യു​ടെ വീ​ടി​ന് എ​തി​ർ​വ​ശ​ത്ത് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ പെ​ട്രോ​ള്‍ പ​മ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. അ​വി​ട​ത്തെ ചേ​ര്‍​ച്ച​യാ​യി​രി​ക്കാം കി​ണ​റ്റി​ല്‍ ഇ​ന്ധ​നം ക​ല​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.
ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രാ​യ സെ​ലി​ന്‍​ജോ​സ്, രാ​ജീ​വ് രാ​ജ​ന്‍​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
പാ​റ​ശാ​ല അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യും പ​രി​ശേ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ര്‍​ക്കും വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.​
അ​ടു​ത്ത ദി​വ​സം ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ എത്തി പ​രി​ശോ​ധ​ന ന​ടത്തും.