യു​വാ​ര​വം മ​ത്സ​രം: അ​ല​ക്സ് ഡേ​വി​ഡി​ന് ഒ​ന്നാം സ്ഥാ​നം
Monday, January 25, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ്, തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​ജ​ങ്ങ​ൾ​ക്കാ​യി"യു​വാ​ര​വം മ​ത്സ​രം' മാ​ർ ഇൗ​വാ​നി​യോ​സ് വി​ദ്യാ​ന​ഗ​റി​ൽ ന​ട​ത്തി.​മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ എം​എ​ൽ​എ, വി. ​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ , റ​വ. ഡോ. ​ജോ​ൺ പ​ടി​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഫാ. ​ബോ​വ​സ് മാ​ത്യു​മേ​ലൂ​ട്ട്, ഫാ. ​ഷീ​ൻ പാ​ല​ക്കു​ഴി, ഡോ. ​ഷേ​ർ​ലി സ്റ്റു​വ​ർ​ട്ട്, ബോ​ബി എ​ബ്ര​ഹാം, അ​ഡ്വ. ആ​ന്‍റ​ണി ജൂ​ഡി എ​ന്നി​വ​ർ മു​ഖ്യ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ 160 ഓ​ളം യു​വ​ജ​ന​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 20 മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നു​ള്ള അ​ല​ക്സ് ഡേ​വി​ഡ് ഒ​ന്നാം സ്ഥാ​ന​വും, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ർ.​ജെ.​ര​ഞ്ജി​ത ര​ണ്ടാം സ്ഥാ​ന​വും, ബ​ത്തേ​രി​യി​ൽ നി​ന്നു​ള്ള അ​ലീ​ഷ മ​രി​യ ജോ​ർ​ജ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ലാ ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ജോ​ൺ കു​റ്റി​യി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ വ​ച​ന എ​സ്ഐ​സി, തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​പ​ർ​ണ ഐ. ​ജോ​യ്, സ​ഭാ​ത​ല സ​മി​തി പ്ര​സി​ഡ​ന്‍റ് ജി​ത്ത് ജോ​ൺ ഫ്രാ​ൻ​സി​സ്, മ​റ്റ് വൈ​ദി​ക ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വാ​ര​വം ന​ട​ത്ത​പ്പെ​ട്ട​ത്.