ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മാ​ല​ക​വ​ര്‍​ന്നു
Monday, January 25, 2021 11:38 PM IST
വെ​ള്ള​റ​ട: ആ​റ​ട്ടു​കു​ഴി​യി​ലും കൂ​ത​ാളി​യി​ലും മൂ​ന്നു ക​ട​ക​ളി​ൽ മോ​ഷ​ണ​വും ക​ട​യു​ട​മ​യാ​യ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്ന​താ​യി പ​രാ​തി.
ആ​റ​ട്ടു​കു​ഴി​യി​ല്‍ സു​നി​ത​യു​ടെ ചാ​യ​ക്ക​ട കു​ത്തി​ത്തു​റ​ന്ന് മേ​ശ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 1000 രൂ​പ​യും പാ​ച​ക​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക​ളും ക​വ​ര്‍​ന്നു. കൂ​താ​ളി​യി​ല്‍ വീ​ട്ടി​ല്‍ സു​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ക്കു​വാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ല്‍ ബൈ​ക്ക് ത​ക​ര്‍​ത്ത് കു​റ​ച്ച് അ​ക​ലെ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
തു​ട​ര്‍​ന്ന് പു​ല​ർ​ച്ചെ 3.30ന് ​കൂ​ത​ാളി സ്കൂ​ളി​ന് സ​മീ​പം എ​ത്തി​യ മോ​ഷ്ടാ​വ് സി​ഗ​റ​റ്റ് വാ​ങ്ങു​വാ​നെ​ന്ന വ്യാ​ജേ​ന ക​ട ന​ട​ത്തു​ന്ന ഗോ​മ​തി​യു​ടെ അ​ടു​ത്തെ​ത്തി ക​ഴു​ത്തി​ല്‍ കി​ട​ന്ന ഒ​ന്ന​ര പ​വ​ന്‍റെ മാ​ല ക​വ​ര്‍​ന്നു.
മാ​ല​ക​വ​രു​ന്ന​തി​നി​ടെ ഗോ​മ​തി​യു​മാ​യി പി​ടി​വ​ലി​യും തു​ട​ര്‍​ന്ന് ഗോ​മ​തി​യെ നി​ല​ത്ത്ത​ള്ളി​യി​ട്ട​ശേ​ഷം മാ​ല​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
മ​റ്റ് പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ​രി​സ​ര പ്ര​ദേ​ശ​ത്തെ മു​ന്നു ക​ട​ക​ളിൽ ര​ണ്ട് ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് മോ​ഷ​ണം ന​ട​ന്നി​രു​ന്നു.​
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മ​തി നേ​താ​ക്ക​ളാ​യ ക​ബീ​ര്‍, ഷാ​ജി, ചൈ​ത്രം ബാ​ബു​വും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ആക്ര​മി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.