വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി
Monday, January 25, 2021 11:38 PM IST
ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്നു വ​രു​ന്ന​തും പൂ​ര്‍​ത്തി​യാ​യ​തു​മാ​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും, ഭാ​വി പ​ദ്ധ​തി​ക​ള്‍​ക്ക് രൂ​പം കൊ​ടു​ക്കു​ന്ന​തി​നു​മാ​യി വി​ക​സ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. മു​ന്‍ എ​ന്‍​ട്ര​ന്‍​സ് ക​മ്മീ​ഷ​ണ​ര്‍ ബി.​എ​സ്. മാ​വോ​ജി സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. വി.​എ​ന്‍. മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ നാ​ല​ര വ​ര്‍​ഷ​ത്തി​ല്‍ ക​ഴ​ക്കൂ​ട്ട​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ച്ചു എ​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി​യ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.​ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച 556 കോ​ടി കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ര​ണ്ടാ​യി​രം കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​മാ​ണ് ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ച്ച​ത്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം തു​ട​ങ്ങി സ​മ​സ്ത മേ​ഖ​ല​ക​ളി​ലും മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചെ​ന്നും ഭാ​വി​വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​തും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ക​ണം എ​ന്ന കാ​ഴ്ച്ച​പ്പാ​ടോ​ടു കൂ​ടി​യാ​ണ് വി​ക​സ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സെ​മി​നാ​റി​ല്‍ ചെ​മ്പ​ഴ​ന്തി ഗു​രു​കു​ല​ത്തി​ലെ സ്വാ​മി ശു​ഭാ​കാ​ന​ന്ദ, കാ​ഥി​ക​ന്‍ അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഫാ. ​കെ.​സ​ത്യ​ദാ​സ്, ഫാ. ​യേ​ശു​ദാ​സ​ന്‍ മ​ത്ത്യാ​സ്, ക​ഴ​ക്കൂ​ട്ടം സൈ​നി​ക് സ്കൂ​ള്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ലെ​ഫ്. കേ​ണ​ല്‍ ഷെ​ല്ലി കെ. ​ദാ​സ്, പി​എ​സ്‌​സി അം​ഗം വി​ജ​യ​കു​മാ​ര്‍, സ​ര്‍​വ​വി​ജ്ഞാ​ന​കോ​ശം ഡ​യ​റ​ക്ട​ര്‍ കെ.​പി.​രാ​ജ​ന്‍, കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യവർ പ​ങ്കെ​ടു​ത്തു.