എ​ഴു​ത്തു​കാ​ര​ന്‍റെ ഗ്ര​ന്ഥ​പു​ര​യി​ൽ നി​ന്ന്: പ​ങ്കാ​ളി​യാ​യി മാ​ർ ക്ലീ​മി​സ് ബാ​വ​യും
Monday, January 25, 2021 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന എ​ഴു​ത്തു​കാ​ര​ന്‍റെ ഗ്ര​ന്ഥ പു​ര​യി​ൽ​നി​ന്ന് പ​രി​പാ​ടി​യി​ൽ ക​ണ്ണി ചേ​ർ​ന്ന് മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യും.
സ​ഭാ ആ​സ്ഥാ​ന​ത്ത് വ​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ മാ​ർ ക്ലീ​മി​സ് ബാ​വ പു​സ്ത​ക​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​സി.​സി. ജോ​ണി​ന് കൈ​മാ​റി.

ഹെ​ഡ്മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാം ,ഫാ. ​നെ​ൽ​സ​ൺ വ​ലി​യ വീ​ട്ടി​ൽ ,പു​സ്ത​ക പ്ര​സാ​ധ​ക​നും പി​ആ​ർ​ഒ​യു​മാ​യ ബി​ന്നി സാ​ഹി​തി ,മ​നോ​ജ് ഏ​ബ്ര​ഹാം ,പ്രി​ൻ​സ് രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ പ്ര​കാ​ശ​നം ചെ​യ്ത "ബി​യോ​ണ്ട് ദി ​ടൈം ആ​ൻ​ഡ് സ്പേ​സ്' എ​ന്ന പു​സ്ത​കം ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം പു​സ്ത​കങ്ങ​ളാ​ണ് മാ​ർ ക്ലീ​മി​സ് ബാ​വ സ്കൂ​ൾ ലൈ​ബ്ര​റി​ക്ക് ന​ൽ​കി​യ​ത്. എ​ഴു​ത്തു​കാ​ര​ന്‍റെ കൈ​യൊ​പ്പോ​ടു​കൂ​ടി ന​ൽ​കു​ന്ന പു​സ്ത​ക​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ ഉ​യ​ർ​ന്ന ചി​ന്താ ബോ​ധം സൃ​ഷ്ടി​ക്കു​മെ​ന്ന് ബാ​വ പ​റ​ഞ്ഞു.