പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​രെ ആ​ദ​രി​ച്ചു
Monday, January 25, 2021 11:37 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കി​ളി​മാ​നൂ​ർ ബി​ആ​ർ​സി പ​രി​ധി​യി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​രെ ആ​ദ​രി​ച്ചു.​ബി.​സ​ത്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ എ​ട്ട് അ​ക്ഷ​ര വി​ള​ക്കു​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ തെ​ളി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​ബി​ജു​കു​മാ​ർ (മ​ട​വൂ​ർ), എം. ​ഹ​സീ​ന (പ​ള്ളി​ക്ക​ൽ ), ടി .​ആ​ർ. മ​നോ​ജ് (കി​ളി​മാ​നൂ​ർ), കെ .​രാ​ജേ​ന്ദ്ര​ൻ(​പ​ഴ​യ​കു​ന്നു​മ്മ​ൽ), ജി. ​ശാ​ന്ത​കു​മാ​രി(​പു​ളി​മാ​ത്ത്), ഡി .​സ്മി​ത (ന​ഗ​രൂ​ർ), വി. ​ഷി​ബു​ലാ​ൽ (ക​ര​വാ​രം), ബേ​ബി ര​വീ​ന്ദ്ര​ൻ (നാ​വാ​യി​ക്കു​ളം) എ​ന്നി​വ​രെ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ -​ഒാ​ർ​ഡി​നേ​റ്റ​ർ വി .​ആ​ർ. സാ​ബു ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.മു​ൻ ബി​പി​ഒ സു​രേ​ഷ് ബാ​ബു, പ​രി​ശീ​ല​ക​ൻ ടി.​വി​നോ​ദ് , സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​ഷീ​ബ, ജി.​ജ​യ​ശ​ങ്ക​ർ,ടി.​എ​സ്. ക​വി​ത, പി.​എ. സാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.