നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ശു​ചി​ത്വ​യ​ജ്ഞ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Monday, January 25, 2021 11:37 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ 44 വാ​ര്‍​ഡു​ക​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്ന ശു​ചി​ത്വ യ​ജ​ഞ​ത്തി​ന് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടു പ്ര​വേ​ശ​ന ഇ​ട​ങ്ങ​ളാ​യ വ​ഴി​മു​ക്ക് മു​ത​ല്‍ അ​മ​ര​വി​ള താ​ന്നി​മൂ​ട് വ​രെ ദേ​ശീ​യ പാ​ത​യോ​ട​നു​ബ​ന്ധി​ച്ച 16 വാ​ര്‍​ഡു​ക​ള്‍ ഈ ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​റി​യി​ച്ചു.
ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വ​ഴി​മു​ക്കി​ല്‍ ചേ​രു​ന്ന ച​ട​ങ്ങി​ല്‍ ആ​കാ​ശ​ത്തേ​യ്ക്ക് ആ​രോ​ഗ്യ ശു​ചി​ത്വ ബ​ലൂ​ണു​ക​ള്‍ പ​റ​ത്തി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​മോ​ഹ​ന​ന്‍ ശു​ചി​ത്വ യ​ജ്ഞ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, മ​റ്റു സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.
വ​ഴി​മു​ക്ക്, ആ​റാ​ലും​മൂ​ട്, പു​ത്ത​ന്പ​ന​ലം, അ​തി​യ​ന്നൂ​ര്‍, ബ്ര​ഹ്മം​കോ​ട്, മൂ​ന്നു​ക​ല്ലി​ന്‍​മൂ​ട്, ഊ​രൂ​ട്ടു​കാ​ല, ടൗ​ണ്‍, ആ​ലും​മൂ​ട്, ഫോ​ര്‍​ട്ട്, വ്ളാ​ങ്ങാ​മു​റി, പി​രാ​യും​മൂ​ട്, കൃ​ഷ്ണ​പു​രം, അ​മ​ര​വി​ള, രാ​മേ​ശ്വ​രം, നാ​രാ​യ​ണ​പു​രം എ​ന്നീ വാ​ര്‍​ഡു​ക​ളി​ലാ​യാ​ണ് ഇ​ന്ന് വ​ഴി​യോ​ര ശു​ചീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ള്‍, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളി​ലെ​യും യു​വ​ജ​ന സം​ഘ​ട​ന​ക​ളി​ലെ​യും ക​ലാ​കാ​യി​ക ക്ല​ബു​ക​ളി​ലെ​യും അം​ഗ​ങ്ങ​ള്‍, വ്യാ​പാ​രി​ക​ള്‍, ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ ശു​ചി​ത്വ യ​ജ്ഞ​ത്തി​ല്‍ പ​ങ്കു ചേ​രാ​മെ​ന്ന് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.
അ​മ​ര​വി​ള ചെ​ക് പോ​സ്റ്റ് മു​ത​ല്‍ കൂ​ട്ട​ലി​ക്കോ​ണം വ​രെ​യാ​ണ് ര​ണ്ടാം ഘ​ട്ടം. മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ മാ​ന്പ​ഴ​ക്ക​ര മു​ത​ല്‍ ഓ​ല​ത്താ​ന്നി വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ള്‍ ശു​ചി​ത്വ യ​ജ്ഞ​ത്തി​ല്‍ പ​ങ്കു​ചേ​രും. ഊ​രൂ​ട്ടു​കാ​ല മു​ത​ല്‍ ഓ​ല​ത്താ​ന്നി വ​രെ​യാ​ണ് മ​റ്റൊ​രു ഘ​ട്ടം.
ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍, ആ​രോ​ഗ്യ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ ന​ട​പ്പി​ലാ​ക്കും. ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ര്‍​മ്മ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ ആ​കെ​യു​ള്ള 44 വാ​ര്‍​ഡു​ക​ളി​ലും എ​യ്റോ​ബി​ന്‍ സ്ഥാ​പി​ച്ച് മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം ഫ​ല​പ്ര​ദ​മാ​ക്കും. എ​ട്ടു വാ​ര്‍​ഡു​ക​ളി​ലാ​ണ് എ​യ്റോ​ബി​നു​ക​ള്‍ നി​ല​വി​ലു​ള്ള​ത്. കൊ​തു​കു ന​ശീ​ക​ര​ണ​ത്തി​ന് വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ നൂ​ത​ന ഫോ​ഗിം​ഗ് സ​ന്പ്ര​ദാ​യം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​റി​യി​ച്ചു.