മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കും: മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Monday, January 25, 2021 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത മേ​ഖ​ല​യി​ലേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ അ​റി​യി​ച്ചു.
ക​ട​ലി​ൽ നി​ന്ന് 50 മീ​റ്റ​റി​നു​ള്ളി​ൽ വ​സി​ക്കു​ന്ന മു​ഴു​വ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ​യും അ​വ​രു​ടെ സ​മ്മ​ത​ത്തോ​ടെ മാ​റ്റി പാ​ർ​പ്പി​ക്കും. പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ൽ മാ​റ്റി താ​മ​സി​പ്പി​ക്കേ​ണ്ട 4841 പേ​രി​ൽ 3686 പേ​രു​ടെ സ​ന്ന​ദ്ധ​ത ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ സ​മി​തി അം​ഗീ​ക​രി​ച്ച് ഭൂ​മി ക​ണ്ടെ​ത്താ​ൻ അ​നു​മ​തി ന​ൽ​കി. ഇ​തി​ൽ 647 പേ​ർ ഭൂ​മി ക​ണ്ടെ​ത്തി വി​ല നി​ശ്ച​യി​ക്കു​ക​യും 423 പേ​ർ ഭൂ​മി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 15 പേ​ർ ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
തി​രു​വ​ന​ന്ത​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 10 മ​ത്സ്യ ഗ്രാ​മ​ങ്ങ​ളി​ലാ​യി പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ൽ 1491 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണു​ള്ള​തെ​ന്നും അ​തി​ൽ മാ​റി താ​മ​സി​ക്കാ​ൻ ത​യാ​റു​ള്ള 591 കു​ടും​ബ​ങ്ങ​ളെ ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യു​ള്ള സ​മി​തി അം​ഗീ​ക​രി​ച്ച് ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വ​ലി​യ​തു​റ​യി​ൽ വ​കു​പ്പി​ന് കൈ​മാ​റി​ക്കി​ട്ടി​യ 2.9 ഏ​ക്ക​ർ സ്ഥ​ല​ത്ത് 160 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ക​ട​ൽ​ക്ഷോ​ഭം മൂ​ലം വീ​ട് ന​ഷ്ട​പ്പെ​ട്ട വ​ലി​യ​തു​റ, ചെ​റി​യ​തു​റ, വ​ലി​യ തോ​പ്പ് എ​ന്നി​വ​ട​ങ്ങ​ളി​ലെ 192 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ട്ട​ത്ത​റ​യി​ൽ ഫ്ലാ​റ്റ് നി​ർ​മി​ച്ച് ന​ൽ​കി. ഇ​തി​ൽ ഓ​ഖി​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട അ​ഞ്ചു പേ​രു​ടെ കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. കാ​രോ​ട്, ബീ​മാ​പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ഭൂ​മി​യും വീ​ടും ന​ഷ്ട​പ്പെ​ട്ട ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു. കാ​രോ​ട് 128 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ബീ​മാ​പ​ള്ളി​യി​ൽ 20 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ​യു​മാ​ണ് പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്. വ​ലി​യ​തു​റ​യി​ൽ 160 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഫ്ളാ​റ്റ് നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.